17 November Saturday

ജനകീയ പ്രതിരോധമായി കൂട്ടായ്‌മകൾ

സ്വന്തം ലേഖകർUpdated: Wednesday Jul 11, 2018
കാസർകോട്‌
വർഗീയതയ്‌ക്കെതിരെ ജനകീയ പ്രതിരോധമായി സിപിഐ എം കൂട്ടായ്‌മകൾ. നാടിന്റെ സമാധാനം തകർക്കാനും ഭീകരത സൃഷ്‌ടിക്കാനുമുള്ള എസ്‌ഡിപിഐയുടെ നീക്കത്തെ  ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ്‌ കൂട്ടായ്‌മ. ജില്ലയിലെ 12 ഏരികളിലായി  നൂറുകണക്കിനാളുകൾ  പ്രതിഷേധത്തിൽ അണിനിരന്നു. മതേതര വിശ്വാസികളുടെ ഇടയിൽ നുഴഞ്ഞുകയറി കലാപം സൃഷ്‌ടിക്കാനുള്ള നീക്കം വിലപ്പോവില്ലെന്ന്‌ ജനങ്ങൾ പ്രഖ്യാപിച്ചു. നാടിനെ സംരക്ഷിക്കാനുള്ള  പോരാട്ടമായി  കൂട്ടായ്‌മ മാറി.  
കാസർകോട്‌ പുതിയ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്ത്‌ ജില്ലാസെക്രട്ടറിയറ്റ്‌ അംഗം കെ വി കുഞ്ഞിരാമൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാകമ്മിറ്റി അംഗം എം സുമതി അധ്യക്ഷയായി. ജില്ലാകമ്മിറ്റി അംഗം ടി കെ രാജൻ, എം രാമൻ എന്നിവർ സംസാരിച്ചു. ഏരിയാസെക്രട്ടറി കെ എ മുഹമ്മദ്‌ ഹനീഫ സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട്ട്‌ പി കരുണാകരൻ എംപി ഉദ്‌ഘാടനംചെയ്‌തു. ജില്ലാകമ്മറിയംഗം എം പൊക്ലന്‍ അധ്യക്ഷനായി. ജില്ലാകമ്മറ്റിയംഗം പി അപ്പുക്കുട്ടന്‍,  പി വി കെ പനായാല്‍, മാധ്യമപ്രവര്‍ത്തകന്‍ ടി മുഹമ്മദ് അസ്‌ലം എന്നിവര്‍ സംസാരിച്ചു. എരിയാസെക്രട്ടറി കെ രാജ്‌മോഹന്‍ സ്വാഗതം പറഞ്ഞു. 
നീലേശ്വരം മാർക്കറ്റ് ജങ്ഷനിൽ പ്രതിഷേധ കൂട്ടായ്മ  ജില്ലാ സെക്രട്ടറിയേറ്റം സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു. കെ നാരായണൻ അധ്യക്ഷനായി. ജില്ല കമ്മറ്റിയംഗം കെ ബാലകൃഷ്ണൻ, എം രാജൻ, കെ പി നാരായണൻ, കെ വി ദാമോദരൻ, പ്രൊഫ.കെ പി ജയരാജൻ, പാറക്കോൽ രാജൻ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി ടി കെ രവി സ്വാഗതം പറഞ്ഞു. ചെറുവത്തൂരിൽ  കെ കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. കെ കണ്ണൻ അധ്യക്ഷനായി. ജില്ല കമ്മിറ്റിയംഗം കെ പി വത്സലൻ, ഡിവൈഎഫ്ഐ ജില്ല പ്രസിഡന്റ് ശിവജി വെള്ളിക്കോത്ത്, കയനി കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ സുധാകരൻ സ്വാഗതം പറഞ്ഞു.  തൃക്കരിപ്പൂരിൽ  ജില്ലാ സെക്രട്ടറിയേറ്റംഗം എം രാജഗോപാലൻ എം എൽ എ ഉദ്ഘാടനം ചെയ്തു. കെ വി ജനാർദനൻ അധ്യക്ഷനായി. ടി വി ഗോവിന്ദൻ, എം വി കോമൻനമ്പ്യാർ, പി രാഘവൻ, പി എ റഹ്മാൻ എന്നിവർ സംസാരിച്ചു.
ഒടയംചാലിൽ  ജില്ലാ സെക്രട്ടറിയറ്റ് അംഗം വി കെ രാജൻ ഉദ്ഘാടനം ചെയ്തു. ഒക്ലാവ് കൃഷ്ണൻ അധ്യക്ഷനായി. എം ലക്ഷ്മി, പി ബേബി, ടി കോരൻ, യു  തമ്പാൻ നായർ, യു ഉണ്ണികൃഷ്ണൻ, ഷാലു മാത്യു എന്നിവർ സംസാരിച്ചു. പി ദാമേദരൻ സ്വാഗതം പറഞ്ഞു. കുന്നുംകൈ ടൗണിൽ ജില്ലാ കമ്മിറ്റിയംഗം ഇ പത്മാവതി ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എ അപ്പുക്കുട്ടൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം പി ആർ ചാക്കോ, ടി പി തമ്പാൻ, ടി കെ സുകുമാരൻ, കെ കണ്ണൻ നായർ, പ്രസീത രാജൻ എന്നിവർ സംസാരിച്ചു. കെ പി നാരായണൻ സ്വാഗതം പറഞ്ഞു.  
ചട്ടഞ്ചാലിൽ  ജില്ലാ സെക്രട്ടറിയറ്റംഗം പി ജനാർദനൻ ഉദ്‌ഘാടനം ചെയ്‌തു. ടി നാരായണൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം കെ വി കുഞ്ഞിരാമൻ, മധുമുതിയക്കാൽ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി കെ മണികണ്‌ഠൻ  സ്വാഗതം പറഞ്ഞു. കുമ്പളയിൽ  ജില്ലാ സെക്രട്ടറിയറ്റ് അംഗം വി പി പി മുസ്തഫ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിഅംഗം എം ശങ്കർ റൈ അധ്യക്ഷനായി.  പി രഘുദേവൻ,  ഡി സുബ്ബണ്ണ ആൾവ, പി ഇബ്രാഹിം, കെ ബി യൂസഫ്, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി നാസിറുദ്ദീൻ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി സി എ സുബൈർ സ്വാഗതം പറഞ്ഞു.  ഹൊസങ്കടിയിൽ  ജില്ലാ സെക്രട്ടറിയേറ്റംഗം കെ ആർ ജയാനന്ദ ഉദ്‌ഘാനം ചെയ്‌തു. അബ്‌ദുൾ റസാഖ്‌ അധ്യക്ഷനായി. സി ജെ സജിത്ത്‌, കെ ബി ഷെട്ടി എന്നിവർ സംസാരിച്ചു.  ബോവിക്കാനത്ത്  ഏരിയാ സെക്രട്ടറി സിജിമാത്യു ഉദ്‌ഘാടനം ചെയ്തു. ബി കെ നാരായണൻ അധ്യക്ഷനായി. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് എം വി രതീഷ്, പി പി ശ്യാമളാദേവി,  കെ ജയൻ, എ ചന്ദ്രശേഖരൻ, കെ ശങ്കരൻ എന്നിവർ സംസാരിച്ചു. എം മാധവൻ സ്വാഗതം പറഞ്ഞു.  
മരുതടുക്കത്ത് ജില്ലാ സെക്രട്ടറിയറ്റഗം പി രാഘവൻ ഉദഘാടനം ചെയ്തു.എം അനന്തൻ അധ്യക്ഷനായി. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം സിദ്ധാർഥ്‌ രവീന്ദ്രൻ,  ഓമനാരാമചന്ദ്രൻ, സി രാമചന്ദ്രൻ, കെ പി രാമചന്ദ്രൻ, ജയപുരം ദാമോദരൻ, എൻ ടി ലക്ഷ്മി, എം മിനി, എ ദാമോദരൻ, മീരാ ചന്ദ്രൻ  എന്നിവർ സംസാരിച്ചു.  ഏരിയാ സെക്രട്ടറി സി ബാലൻ സ്വാഗതം പറഞ്ഞു
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top