20 September Thursday

അബൂബക്കർ സിദ്ദിഖ്‌ കുടുംബ സഹായ ഫണ്ട്‌ അമരനായി; ആവേശമായി

വെബ് ഡെസ്‌ക്‌Updated: Monday Sep 10, 2018
കാസർകോട്‌
 ആർഎസ്എസ്സുകാർ കൊലപ്പെടുത്തിയ ഡിവൈഎഫ്ഐ ഉപ്പള സോങ്കാൽ യൂണിറ്റ് കമ്മിറ്റി അംഗമായിരുന്ന അബൂബക്കർ സിദ്ദിഖിന്റെ കുടുംബത്തെ സഹായിക്കാനുള്ള  ജില്ലാ കമ്മിറ്റിയുടെ  ഫണ്ട്‌  ശേഖരണത്തിന്‌ ആവേശകരമായ പ്രതികരണം. രാഷ്ട്രീയ  വ്യത്യാസമില്ലാതെ എല്ലാവരും രക്തസാക്ഷി  കുടുംബത്തെ സഹായിക്കാൻ മുന്നോട്ട്‌ വന്നു.  വീടിന്റെ പൊന്നോമനയും  നാടിന്റെ  പ്രിയപ്പെട്ടവനുമായ അബൂബക്കർ സിദ്ദിഖിന്റെ കുടുംബത്തിന്‌ കരുത്ത്‌ പകരാൻ   നാടാകെ ഇറങ്ങിയിരിക്കുകയാണ്‌. പ്രമുഖ വ്യക്തികളും  സാധാരണക്കാരും സഹായം നൽകാനെത്തി. കല്യാണ  മണ്ഡപങ്ങളിൽ നിന്നും സഹായമുണ്ടായി. എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം  ഡോ. സിദ്ധാർഥ്‌ രവീന്ദ്രനും വധു പി വി ശ്വേതയും വിവാഹ മണ്ഡപത്തിൽനിന്ന്‌ 10,000 രൂപ സംഭാവന നൽകി. ജില്ലാ സെക്രട്ടറി സി ജെ സജിത്ത്‌  ഏറ്റുവാങ്ങി.  അബൂബക്കർ സിദ്ദിഖ്‌ അമരനാണ്‌ വർഗീയത തുലയട്ടെ എന്ന മുദ്രാവാക്യവുമായി ജില്ലയിൽ  12 കേന്ദ്രങ്ങളിലെ എല്ലാ യൂണിറ്റുകളിലും ഹുണ്ടിക പിരിവ്‌  നടന്നു. യുവജന സ്ക്വാഡുകളുടെ നേതൃത്വത്തിലാണ്‌ ഫണ്ട്‌ ശേഖരണം. തിങ്കളാഴ്‌ചയും ഫണ്ട്‌ ശേഖരണം നടക്കും. ജില്ലാ സെക്രട്ടറിക്ക്‌  പുറമെ പ്രസിഡന്റ്‌ ശിവജി വെള്ളിക്കോത്ത്‌,  സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ സബീഷ്‌,  രേവതി കുന്പള എന്നിവരും ജില്ലാ, ബ്ലോക്ക്‌ കമ്മിറ്റി  ഭാരവാഹികളും നേതൃത്വം നൽകി. 
പ്രധാന വാർത്തകൾ
Top