16 November Friday

ആർഎസ്എസ് അജൻഡ നടപ്പാക്കുന്നതിനെതിരെ കേന്ദ്ര സർവകലാശാലയിലേക്ക് 12ന്‌ ഡിവൈഎഫ്‌ഐ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Monday Sep 10, 2018
കാസർകോട്‌
കേന്ദ്ര സർവകലാശാലയിശൽ  കംപാരറ്റീവ് ലിറ്ററേച്ചർ  വിഭാഗം അധ്യക്ഷ സ്ഥാനത്തു നിന്ന്‌  ഡോ. പ്രസാദ് പന്ന്യനെ സസ്‌പെൻഡ്‌ ചെയ്ത സർവകലാശാല അധികാരികളുടെ നടപടി പിൻവലിക്കണമെന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.  ആർഎസ്എസ് അജൻഡ നടപ്പാക്കുന്ന കേന്ദ്രമായി  സർവകലാശാലയെ മാറ്റിത്തീർക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. ഭാഷാശാസ്ത്ര വിഭാഗം ഗവേഷക വിദ്യാർഥിയും ദളിത് പ്രവർത്തകനുമായ നാഗരാജുവിനെ  നിസാരമായ  കാരണം പറഞ്ഞ് അധികാരികൾ ജയിലടപ്പിച്ചതിനെതിരെ ഫേസ്ബുക്കിൽ  പോസ്റ്റിട്ടതിനാണ് ഡോ. പ്രസാദ് പന്ന്യനെ സർവകലാശാലാ അധികൃതർ വേട്ടയാടുന്നത്.സർവകലാശാല പൂർണമായും ആർ എസ് എസ് നിയന്ത്രണത്തിലാക്കുന്നതിനു  ജീവനക്കാരുടെ നിയമനത്തിൽ  ഉൾപ്പെടെ സംഘപരിവാറുകാരെ തിരുകി കയറ്റുകയാണ്. അധികൃതരുടെ വിദ്യാർഥി വിരുദ്ധ ജനാധിപത്യ വിരുദ്ധ നിലപാടുകൾ തിരുത്തണം എന്നാവശ്യപ്പെട്ട്‌ 12ന് കേന്ദ്ര സർവകലാശാലയിലേക്ക്‌  ജില്ലാ കമ്മിറ്റി പ്രതിഷേധമാർച്ച്‌ നടത്തും. രാവിലെ പത്തിന്‌  പെരിയ ബസ് സ്റ്റോപ്പിൽ നിന്ന് പ്രകടനം ആരംഭിക്കും. അഖിലേന്ത്യാ പ്രസിഡന്റ്‌ പി എ മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്യും. മുഴുവൻ യുവജനങ്ങളും അണിനിരക്കണമെന്ന് ജില്ലാ സെക്രട്ടറിയറ്റ് അഭ്യർഥിച്ചു. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top