14 November Wednesday

വളപട്ടണം സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018

 

കാഞ്ഞങ്ങാട്
പട്ടാപ്പകല്‍ ബസ്‌ സ്‌റ്റാൻഡിൽ വച്ച് പട്ടികക്കഷണം കൊണ്ട് യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഓട്ടോ ഡ്രൈവര്‍ക്കെതിരെ കോടതിയില്‍ കുറ്റപത്രം.  
മെയ് ഒമ്പതിന് അലാമിപ്പള്ളിയിലെ പുതിയ ബസ്‌ സ്റ്റാൻഡിൽ വളപട്ടണം സ്വദേശിയും കാലിച്ചാനടുക്കത്തെ തോട്ടത്തിൽ  ജോലിക്കാരനുമായിരുന്ന ആശിഷ് വില്യം സത്യവ്രതന്‍ (45) എന്നയാളെ കൊലപ്പെടുത്തിയ കേസിൽ  മടിക്കൈ ചാളക്കടവ് കീഴ്പാട്ടില്‍ സ്വദേശിയും  കാഞ്ഞങ്ങാട് അജാനൂര്‍ എം എ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ ഓട്ടോഡ്രൈവര്‍ കെ ദിനേശനെതിരെയാണ്(47) ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (രണ്ട്) കുറ്റപത്രം സമര്‍പ്പിച്ചത്. 
ഭാര്യയുമായി കോഴിക്കോട് കോടതിയിലുള്ള കേസില്‍ ഹാജരാവാന്‍ പോകുന്നതിന് കാഞ്ഞങ്ങാട്ടെത്തിയ ആശിഷ്‌ വില്യം അലാമിപ്പള്ളി രാജ് റസിഡന്‍സി ബാറില്‍ മദ്യപിച്ചുകൊണ്ടിരിക്കെ അവിടെ മദ്യപിക്കുകയായിരുന്ന ദിനേശനുമായി വാക്ക് തര്‍ക്കമുണ്ടായി. പിന്നീട്‌ പുറത്തിറങ്ങിയ ആശിഷിനെ  പിറകെയെത്തിയ ദിനേശന്‍ അക്രമിക്കുകയായിരുന്നു. തലപിളര്‍ന്ന് രക്തത്തില്‍ കുളിച്ചുകിടന്ന ഇയാളെ ബഹളംകേട്ട് ഓടിയെത്തിയ പൊലീസുകാരും മറ്റും ചേര്‍ന്ന് ജില്ലാ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.  
പ്രധാന വാർത്തകൾ
Top