18 November Sunday

യുദ്ധത്തിെനതിരെ കുരുന്നുകളുടെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 8, 2018
നായന്മാർമൂല
യുദ്ധത്തിന്റെ ഭയാനക രംഗങ്ങൾ കൺമുമ്പിൽ അവതരിക്കപ്പെട്ടപ്പോൾ കുട്ടികൾ മുഴുവൻ ശ്വാസമടക്കിപ്പിടിച്ചു സാക്ഷികളായി. നായന്മാർമൂല  തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻഡറിയലൈ എൽപി വിഭാഗത്തിലെ കുരുന്നുകളാണ്‌ അമേരിക്ക ജപ്പാനിൽ വർഷിച്ച അണുബോംബിന്റെ കെടുതികൾ ജനങ്ങൾ ഇന്നും അനുഭവിക്കുന്നത്‌ അവതരിപ്പിച്ചത്‌. 
 ലോക ജനതക്ക് സമാധാനത്തിന്റെ സന്ദേശം പകർന്നുകൊണ്ട് വെള്ളരിപ്രാവുകളും ബലൂണുകളും  പറന്നുയർന്നു. നാലാം ക്ലാസ് വിദ്യാർത്ഥികളായ മുഹമ്മദ് സൽമാൻ, സലിം, സാദത്ത്,മുഹമ്മദ്, കംറാ ഫാത്തിമ, ഫായിസ, ഫഹാദ, മറിയം മുഹമ്മദ് ഇഖ്‌ലാസ്  എന്നിവരാണ്  ദൃശ്യാവിഷ്‌കാരത്തിൽ പ്രധാന വേഷമിട്ടത്. ഹിരോഷിമ ദിനത്തിന്റെ ഭാഗമായി ക്വിസ്,സഡാക്കോ കൊക്ക് നിർമാണം എന്നീ മത്സരങ്ങളും നടത്തി. അധ്യാപകരായ ടി അഷ്‌റഫ്,  എൻ എ ആഷിഫ്, സാബിഖ്, ശോഭന, ഷോളി തോമസ്, സി അജിത എന്നിവർ  നേതൃത്വം നൽകി.
പ്രധാന വാർത്തകൾ
Top