19 July Thursday

സംഘപരിവാര്‍ കള്ളപ്രചാരണം സിപിഐ എം ബഹുജന കൂട്ടായ്മ 9ന്

വെബ് ഡെസ്‌ക്‌Updated: Saturday Oct 7, 2017
കാസര്‍കോട് > സിപിഐ എമ്മിനെതിരെ ബിജെപി രാജ്യവ്യാപകമായി നടത്തുന്ന കള്ളപ്രചാരണങ്ങള്‍ക്കെതിരെ ഒമ്പതിന് രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ജില്ലയില്‍ പ്രകടനവും ബഹുജന കൂട്ടായ്മയും സംഘടിപ്പിക്കും. 
കാസര്‍കോട്ട് പുതിയ ബസ്റ്റാന്‍ഡ് പരിസരത്ത് പ്രകടനവും, ബഹുജന കൂട്ടായ്മയും സംഘടിപ്പിക്കും. വൈകിട്ട് 4.30ന്  കാസര്‍കോട് ഹെഡ് പോസ്റ്റോഫീസ് പരിസരത്തുനിന്ന് പ്രകടനം ആരംഭിക്കും. കുമ്പള, കാസര്‍കോട്, കാറഡുക്ക, ബേഡകം, ഉദുമ ഏരിയകളിലെ പ്രവര്‍ത്തകര്‍ കാസര്‍കോട് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കും. മറ്റു ഏരിയകളില്‍ അതാത് കേന്ദ്രങ്ങളിലാണ് പരിപാടി. കേരളത്തില്‍ ബിജെപി- സംഘപരിവാര്‍ സംഘങ്ങള്‍ സിപിഐ എമ്മിനെതിരെ നടത്തിയ കൊലപാതകങ്ങളെയും അക്രമണങ്ങളെയും മറച്ചുവച്ചാണ് ബിജെപി വ്യാജ പ്രചാരവേല നടത്തുന്നത്. ഇതിന്റെ ഭാഗമായി സിപിഐ എം കേന്ദ്രകമ്മിറ്റി ഓഫീസായ ഡല്‍ഹി എ കെ ജി ഭവന് മുന്നിലേക്ക് 16 വരെ ബിജെപി നേതൃത്വത്തില്‍ തുടര്‍ച്ചയായി പ്രകടനം സംഘടിപ്പിക്കുകയാണ്. 
സിപിഐ എം വിരുദ്ധ കള്ളപ്രചാരണങ്ങളെ തുറന്നുകാണിക്കാനും, കാസര്‍കോട്ട്, ബിജെപി- ആര്‍എസ്എസ് സംഘത്തിന്റെ യഥാര്‍ഥ മുഖം തുറന്നുകാണിക്കാനും സംഘടിപ്പിക്കുന്ന ബഹുജന കൂട്ടായ്മ വിജയിപ്പിക്കണമെന്ന് സിപിഐ എം ജില്ലാകമ്മിറ്റി അഭ്യര്‍ഥിച്ചു.
പ്രധാന വാർത്തകൾ
Top