19 November Monday

മദ്രസയിലെ പീഡനം: അധ്യാപകൻ റിമാൻഡിൽ

വെബ് ഡെസ്‌ക്‌Updated: Friday Sep 7, 2018

ഉബൈദുള്ള മുസ്ല്യാർ

ബേഡകം
മദ്രസയിൽ വിദ്യാർഥിനികളെ  പീഡിപ്പിച്ചെന്ന  പരാതിയിൽ അധ്യാപകനെ പോക്സോ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തു. ബന്തിയോട് കൈയ്യാറിലെ രങ്കിനടുക്കയിലെ  ഉബൈദുള്ള മുസ്ല്യാ രെ (44)യാണ് ബേഡകം എസ്ഐ ടി ദാമോദരൻ അറസ്റ്റ് ചെയ്തത്. കുട്ടിപാറനൂറിൽ ഹിദമദ്രസക്ക് കീഴിലുള്ള സ്ഥാപനങ്ങളിലാണ് പീഡനം നടന്നത്. ഒരു മാസം മുമ്പായിരുന്നു സംഭവം.  ചൈൽഡ്‌ലൈൻ പ്രവർത്തകരുടെ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി  റിമാൻഡ്‌  ചെയ്തു. 
പ്രധാന വാർത്തകൾ
Top