12 December Wednesday

ഉദുമ ടെക്സ്റ്റൈൽ മില്ലിൽ പരിശീലന കാലയളവിലെ വേതനം പരിഷ്കരിക്കുക

വെബ് ഡെസ്‌ക്‌Updated: Thursday Dec 6, 2018
പൊയിനാച്ചി
പരിശീലന കാലയളവിലെ തുച്ഛമായ വേതനം പരിഷ്കരിക്കണമെന്ന‌്   ഉദുമ ടെക്സ്റ്റൈൽ മിൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) കൺവൻഷൻ ആവശ്യപ്പെട്ടു.  
കാന്റീൻ ഉടൻ ആരംഭിക്കുക, ജില്ലക്ക് പുറത്തുള്ള തൊഴിലാളികൾക്ക് താമസ സൗകര്യം ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങളും കൺവൻഷൻ ഉന്നയിച്ചു.  ജനുവരി എട്ട‌്, ഒമ്പത‌് തീയതികളിൽ ഐക്യട്രേഡ് യൂണിയൻ സമിതി ആഹ്വാനം ചെയ്ത പണിമുടക്കിൽ മുഴുവൻ തൊഴിലാളികളും പങ്കെടുക്കും. കൺവൻഷൻ (സിഐടിയു) സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ‌്ഘാടനം ചെയ്തു. പി മണിമോഹൻ അധ്യക്ഷനായി. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി ടി കെ രാജൻ,  ഏരിയാ പ്രസിഡന്റ‌് ടി വി  കൃഷ്ണൻ, കെ രത്നാകരൻ എന്നിവർ സംസാരിച്ചു. ടി വി സുജിത്ത് കുമാർ സ്വാഗതവും കെ രതീഷ് നന്ദിയും പറഞ്ഞു.  
ഭാരവാഹികൾ:  പി മണിമോഹൻ  (പ്രസിഡന്റ‌്), കെ ഷിബു, കെ വി സിന്ധു (വൈസ് പ്രസിഡന്റ‌്), ടി വി സുജിത്ത് കുമാർ (സെക്രട്ടറി),  ദീപ ബോബൻ, ബാബുരാജൻ (ജോയിന്റ് സെക്രട്ടറി),  കെ രതീഷ് ( ട്രഷറർ).
പ്രധാന വാർത്തകൾ
Top