19 November Monday

തുല്യതാ കോഴ്സിന്‌ അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 6, 2018
വലിയപറമ്പ്
സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന പിഎസ്‌സി അംഗീകൃത പത്താംതരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഔപചാരിക തലത്തിലുള്ള ഏഴാംതരം വിജയിച്ചവർക്കും ഏഴാം തരം തുല്യതാ പരീക്ഷ വിജയിച്ചവർക്കും പത്താംതരം തുല്യതാ പരിക്ഷയ്ക്ക് അപേക്ഷിക്കാം. 
ഹയർ സെക്കൻഡറി ഹ്യൂമാനിറ്റിസ്, കൊമേഴ്സ് ഗ്രൂപ്പുകളിൽ സാക്ഷരതാ മിഷൻ നടത്തുന്ന പത്താംതരം തുല്യതാ പരീക്ഷ വിജയിച്ചവർക്കും ഔപചാരിക തലത്തിലുള്ള പ്ലസ്ടു,പ്രീ ഡിഗ്രി പഠനം ഇടയ്ക്ക് നിർത്തിയവർക്കും പരീക്ഷയിൽ പരാജയപ്പെട്ടവർക്കും അപേക്ഷിക്കാം. 40 ശതമാനമോ അതിലധികമോ അംഗവൈകല്യമുള്ളവർക്കും പട്ടികജാതി പട്ടികവർഗ പഠിതാക്കൾക്കും ഫീസിളവുണ്ട്.   ഫോൺ  9847846008, 9847084905.

 

പ്രധാന വാർത്തകൾ
Top