24 September Monday

കർഷകരെ സമരസജ്ജമാക്കി ജാഥ ഇന്ന്‌ സമാപിക്കും

വെബ് ഡെസ്‌ക്‌Updated: Sunday Aug 5, 2018

കർഷകസംഘം ജാഥക്ക്‌ ചീമേനിയിൽ നൽകിയ സ്വീകരണത്തിൽ ജാഥാ മാനേജർ പി ജനാർദ്ദനൻ സംസാരിക്കുന്നു.

 

കാസർകോട്‌
കർഷകരുടെ നീറുന്ന പ്രശ്‌നങ്ങളുയർത്തി കർഷകസംഘം നേതൃത്വത്തിൽ ഒമ്പതിന്‌ നടക്കുന്ന കാസർകോട്‌ ഹെഡ്‌പോസ്‌േറ്റാഫീസ്‌ മാർച്ചിന്റെയും ധർണയുടെയും പ്രചാരണാർഥം കർഷകസംഘം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച വാഹനജാഥ ഞായറാഴ്‌ച കാഞ്ഞങ്ങാട്‌ ടൗണിൽ സമാപിക്കും. വൈകിട്ട്‌ 5.30ന്‌  സംസ്ഥാനകമ്മിറ്റി അംഗം എം വി കോമൻ നമ്പ്യാർ സമാപന പൊതുയോഗം ഉദ്‌ഘാടനം ചെയ്യും. 40 കേന്ദ്രങ്ങളിൽ ആയിരങ്ങളുമായി സംവദിച്ചാണ്‌ ജാഥ മുന്നേറുന്നത്‌. 
ഒമ്പതിന്റെ മാർച്ചിലും ധർണയിലും 5000 കർഷക വളണ്ടിയർമാർ അണിനിരക്കും. രാവിലെ പത്തുമുതൽ രാത്രി എട്ടുവരെയാണ് സമരം. 
മോഡി സർക്കാരിന്റെ കർഷകദ്രോഹ നയങ്ങൾക്കെതിരെയുള്ള  ദേശവ്യാപക  പ്രക്ഷോഭത്തിന്റെ ഭാഗമാണ് പോസ്േറ്റാഫീസ് മാർച്ച്. രാവിലെ പത്തിന് മാർച്ചും ധർണയും പി കരുണാകരൻ എംപി ഉദ്ഘാടനം ചെയ്യും. കാർഷിക കടങ്ങൾ എഴുതിത്തള്ളുക, സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട് നടപ്പിലാക്കുക, ഉൽപന്നങ്ങൾ ചെലവിന്റെ 50 ശതമാനം ചേർത്ത് സംഭരിക്കുക, വെട്ടിക്കുറച്ച  റേഷനരി പുനഃസ്ഥാപിക്കുക, റബറിന് 250 രൂപ തറവില നിശ്ചയിച്ച് സംഭരിക്കുക, റബർ കാർഷികോൽപന്നമാക്കുക, റബർ ഇറക്കുമതി തടയുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
കാർഷിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന  മലയോര മേഖലയിലായിരുന്നു ശനിയാഴ്‌ചത്തെ  ജാഥ പര്യടനം. റബർ വിലയിടിവിൽ പൊറുതിമുട്ടിയ കർഷകരുടെ വികാരങ്ങളാണ്‌ സ്വീകരണ േകന്ദ്രങ്ങളിൽ പ്രകടമായത്‌. ജാഥയെ വരവേൽക്കാൻ റബർ കർഷകർ ഒന്നടങ്കമെത്തി. എട്ടിങ്ങളിലായിരുന്നു സ്വീകരണം. ബളാന്തോട്‌ നിന്നാരംഭിച്ച്‌ വെള്ളച്ചാലിൽ സമാപിച്ചു. കള്ളാർ, ഒടയംചാൽ, വെള്ളരിക്കുണ്ട്‌,   ചിറ്റാരിക്കാൽ, ഭീമനടി, ചീമേനി എന്നിവിടങ്ങളിൽ സ്വീകരണം നൽകി. സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാലീഡർ സി എച്ച്‌ കുഞ്ഞമ്പു, മാനേജർ പി ജനാർദനൻ, ജാഥാംഗങ്ങളായ പി ആർ ചാക്കോ, കെ പി വത്സലൻ, കെ ആർ ജയാനന്ദ, പി രഘുദേവൻ, ടി പി ശാന്ത, ടി കോരൻ എന്നിവർ സംസാരിച്ചു. 
പി രാജൻ, എ കെ തോമസ്, എ സുകുമാരൻ, സണ്ണി മങ്കയം, എൻ എം തോമസ്, ജോർജ്, എ ജി അജിത്‌കുമാർ എന്നിവർ അധ്യക്ഷരായി. എ സുകുമാരൻ, വേണുഗോപാലൻ, ജോസ് ജോൺ, കെ സതീശൻ, ടി പി തമ്പാൻ, കെ പി മാത്യു, പി വി കുഞ്ഞിക്കണ്ണൻ എന്നിവർ സ്വാഗതം പറഞ്ഞു. സമാപന കേന്ദ്രമായ വെള്ളച്ചാലിൽ പി പി സുകുമാരൻ അധ്യക്ഷനായി. സി എച്ച് കുഞ്ഞമ്പു, പി  ജനാർദനൻ, ഇ കുഞ്ഞിരാമൻ, എം വി കോമൻ നമ്പ്യാർ, ടി വി കുഞ്ഞികൃഷ്ണൻ, എ അപ്പുക്കുട്ടൻ, ടി വി ശ്രീധരൻ, കെ കണ്ണൻ എന്നിവർ സംസാരിച്ചു. പി രാമചന്ദ്രൻ സ്വാഗതം പറഞ്ഞു.
പ്രധാന വാർത്തകൾ
Top