20 September Thursday

അബൂബക്കർ സിദ്ദിഖ്‌ കുടുംബസഹായ ഫണ്ട്‌ ശേഖരണം 9,10ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 4, 2018
കാസർകോട്‌
ആർഎസ്എസുകാർ കൊലപ്പെടുത്തിയ ഉപ്പള സോങ്കാലിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ  അബൂബക്കർ സിദ്ദിഖിന്റെ കുടുംബത്തെ സഹായിക്കാൻ ഒന്പത്‌, 10 തീയതികളിൽ ഫണ്ട്‌ ശേഖരിക്കുന്നു. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിലാണ്‌ ഫണ്ട്‌ സമാഹരണം. 
വീടുകളും വ്യാപാര സ്ഥാപനങ്ങളും കയറിയിറങ്ങി യുവജന സ്ക്വാഡുകൾ ഫണ്ട് പ്രവർത്തനത്തിന് നേതൃത്വം കൊടുക്കും. അതോടൊപ്പം ഫണ്ട് സമാഹരണത്തിനായി എസ്ബിഐ  കലക്ടറേറ്റ്‌  ബ്രാഞ്ചിൽ അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. യൂണിറ്റ് മേഖല കേന്ദ്രങ്ങളിൽ വർഗീയ ഫാസിസം തുലയട്ടെ അബൂബക്കർ സിദ്ദിഖ് അമരനാണ് എന്ന മുദ്രാവാക്യമുയർത്തി മത നിരപേക്ഷ സദസ് സംഘടിപ്പിക്കാനും ജില്ലാ കമ്മിറ്റി തീരുമാനിച്ചു.  
ഫണ്ട്  ശേഖരണം വിജയിപ്പിക്കാൻ മുഴുവനാളുകളും സഹകരിക്കണമെന്ന് ജില്ലാ കമ്മിറ്റി യോഗം അഭ്യർഥിച്ചു. ജില്ലാ പ്രസിഡന്റ്‌  ശിവജി വെള്ളിക്കോത്ത് അധ്യക്ഷനായി. സെക്രട്ടറി സി ജെ സജിത്ത്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ സബീഷ്, രേവതി കുമ്പള എന്നിവർ സംസാരിച്ചു. 
കൺവീനർ, അബൂബക്കർ സിദ്ദിഖ്‌ കുടുംബസഹായ ഫണ്ട്‌ എന്ന പേരിലാണ്‌ എസ്‌ബിഐ കാസർകോട്‌ കലക്ടറേറ്റ്‌ ബ്രാഞ്ചിൽ അക്കൗണ്ട്‌ തുടങ്ങിയത്‌.  നന്പർ: 37890864869. എടഇ : ടആകച0070880.  
 
പ്രധാന വാർത്തകൾ
Top