16 July Monday

ക്യാമ്പസ്സുകളില്‍ ഹാഷ്മി അനുസ്മരണം

വെബ് ഡെസ്‌ക്‌Updated: Thursday Jan 4, 2018
കാസര്‍കോട് > 'നീതിബോധത്തിന്റെ സമരത്തെരുവുകള്‍ ഉറങ്ങാതിരിക്കാന്‍' എന്ന മുദ്രാവാക്യമുയര്‍ത്തി ജില്ലയിലെ ക്യാമ്പസ്സുകളില്‍ എസ്എഫ്ഐ നേതൃത്വത്തില്‍ സഫ്ദര്‍ ഹാഷ്മി അനുസ്മരണം സംഘടിപ്പിച്ചു. 
തൃക്കരിപ്പൂര്‍ ഏരിയാകമ്മിറ്റി പിലിക്കോട് നടത്തിയ അനുസ്മരണം ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ളോക്ക് സെക്രട്ടറി പി കെ നിഷാന്ത് ഉദ്ഘാടനം ചെയ്തു. ടി വി ഷിപിന്‍ അധ്യക്ഷനായി. അഞ്ജന, ഗോപിക, വിഷ്ണു എന്നിവര്‍ സംസാരിച്ചു. കെ വി യദു സ്വാഗതം പറഞ്ഞു. നീലേശ്വരം ഏരിയാകമ്മിറ്റി മടിക്കൈ ഐഎച്ച്ആര്‍ഡി കോളേജില്‍ സംഘടിപ്പിച്ച അനുസ്മരണം കെ ജി സനല്‍ഷ ഉദ്ഘാടനം ചെയ്തു. കെ അശ്വിന്‍ അധ്യക്ഷനായി. പി കെ ശ്രീരാജ്, ടി ഐശ്വര്യ, എ ശ്രീഹരി എന്നിവര്‍ സംസാരിച്ചു, ഉദുമ ഏരിയാകമ്മിറ്റി ഉദുമ ഗവ. കോളേജില്‍ സംഘടിപ്പിച്ച അനുസ്മരണം ജി അംബുജാക്ഷന്‍ ഉദ്ഘാടനം ചെയ്തു. ശ്രീകാന്ത് അധ്യക്ഷനായി. സുനില്‍രാജ്, അഖില്‍ എന്നിവര്‍ എന്നിവര്‍ സംസാരിച്ചു. കെ രഹില്‍ സ്വാഗതം പറഞ്ഞു. ബേഡകം ഏരിയാകമ്മിറ്റി മുന്നാട് പീപ്പിള്‍സ് കോളേജില്‍ സംഘടിപ്പിച്ച അനുസ്മരണവും വിദ്യാര്‍ഥി കൂട്ടായ്മയും ബി വൈശാഖ് ഉദ്ഘാടനം ചെയ്തു. വിഷ്ണു ചേരിപ്പാടി അധ്യക്ഷനായി. പ്രവീണ്‍, ഹരിദാസ്, രാഹുല്‍ മുന്നാട്, ശരണ്യ, സജിത്, ഷൈജിന, സുകേഷ് എന്നിവര്‍ സംസാരിച്ചു. അന്‍വര്‍ സാദിഖ് സ്വാഗതം പറഞ്ഞു. കാറഡുക്ക ഏരിയാകമ്മിറ്റി ഇരിയണ്ണിയില്‍ നടത്തിയ പരിപാടി ബി എം പ്രദീപ് ഉദ്ഘാടനം ചെയ്തു. ഫസല്‍ റഹ്മാന്‍ അധ്യക്ഷനായി. ടി മനോജ്, വിനീത് എന്നിവര്‍ സംസാരിച്ചു. അശ്വതി സ്വാഗതം പറഞ്ഞു. ചെറുവത്തൂര്‍ ഏരിയാകമ്മിറ്റി പള്ളിപ്പാറയില്‍ സംഘടിപ്പിച്ച അനുസ്മരണം ജയചന്ദ്രന്‍ കുട്ടമത്ത് ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ഏരിയാതല പരിപാടി ഗവ. കോളേജില്‍ ജില്ലാപ്രസിഡന്റ് കെ വിനോദ് ഉദ്ഘാടനം ചെയ്തു. ശരത് അധ്യക്ഷനായി. സവാദ്, അഞ്ജിത എന്നിവര്‍ സംസാരിച്ചു. അഭിജിത് സ്വാഗതം പറഞ്ഞു. പനത്തടി ഏരിയാകമ്മിറ്റി കാലിച്ചാനടുക്കം എസ്എന്‍ഡിപി കോളേജില്‍ സംഘടിപ്പിച്ച അനുസ്മരണം ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് ഷാലു മാത്യു ഉദ്ഘാടനം ചെയ്തു. മഞ്ജുഷ അധ്യക്ഷയായി. ജഗന്‍, നിത്യ എന്നിവര്‍ സംസാരിച്ചു. ആല്‍ബിന്‍ മാത്യു സ്വാഗതം പറഞ്ഞു.
പ്രധാന വാർത്തകൾ
Top