23 July Monday

കൊന്നക്കാട് കാര്‍ഷിക മേള ഇന്ന് തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Thursday Jan 4, 2018
വെള്ളരിക്കുണ്ട് > കൊന്നക്കാട് ചൈത്രവാഹിനി ഫാര്‍മേഴ്സ് ക്ളബ് നേതൃത്വത്തില്‍ നടക്കുന്ന കാര്‍ഷിക മേള വ്യാഴാഴ്ച തുടങ്ങും. ഏഴുവരെ നടക്കുന്ന കാര്‍ഷിക മേള അതിര്‍ത്തി ഗ്രാമത്തിന്റെ ഉത്സവമാകും. വൈകിട്ട് 4.30ന് പ്ളാവ് സംരക്ഷകന്‍ പ്ളാവ് ജയന്‍ ഉദ്ഘാടനം ചെയ്യും.
വൈകിട്ട് 6.30ന് കലാപരിപാടി സിഐ സിബി തോമസ് ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച രാവിലെ പത്തിന് കുട്ടികള്‍ക്കായി പാഴ്വസ്തുക്കള്‍കൊണ്ട് കളിപ്പാട്ടങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പരിശീലനം. ആറിന് രാവിലെ പത്തിന് സെമിനാര്‍, പകല്‍ മൂന്നിന് 'കാര്‍ഷിക പ്രതിസന്ധിയുടെ രാഷ്ട്രീയം' വിഷയത്തില്‍ നടക്കുന്ന പൊതുസമ്മേളനം മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറിന് സമാപന സമ്മേളനം കലക്ടര്‍ കെ ജീവന്‍ബാബു ഉദ്ഘാടനം ചെയ്യും. രാത്രി എട്ടിന് ഗാനമേള നടക്കും. കാര്‍ഷിക മേളയില്‍ വിവിധ പ്രദര്‍ശനങ്ങള്‍, വിപണന സ്റ്റാളുകള്‍, വിള മത്സരം, കാര്‍ഷിക ഫോട്ടോഗ്രാഫി മത്സരം, നാടന്‍ ഭക്ഷണശാല തുടങ്ങിയവയുമുണ്ടാകും.
പ്രധാന വാർത്തകൾ
Top