23 September Sunday

ബാലസംഘം പഠനോപകരണങ്ങൾ നൽകി

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018

ബാലസംഘം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ശേഖരിച്ച പ്രളയബാധിത പ്രദേശങ്ങളിലെ കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങൾ കളക്ടർക്ക്‌ കൈമാറുന്നു

കാസർകോട്‌
ബാലസംഘം  ജില്ലാ കമ്മിറ്റി  പ്രളയബാധിത  പ്രദേശങ്ങളിലെ  കുട്ടികൾക്കാവശ്യമായ  പഠനോപകരണങ്ങൾ ശേഖരിച്ചു. വിവിധ  ഏരിയ കമ്മിറ്റികൾ ശേഖരിച്ച  പഠനോപകരണങ്ങൾ  ജില്ലാ സെക്രട്ടറി സൂരജ്, കൺവീനർ മധു മുതിയക്കാൽ, പപ്പൻ കുട്ടമത്ത്,വിപിൻദാസ് എന്നിവരുടെ നേതൃത്വത്തിൽ കളക്ടർക്ക്‌ കൈമാറി. പ്രളയത്തിൽ കുട്ടികളുടെ പീന   സാമഗ്രികൾ നഷ്ട്ടപ്പെട്ടിരുന്നു. സ്കൂൾ  തുറക്കുമ്പോൾ  ആവശ്യമായി വരുന്ന  പഠനോപകരണങ്ങളാണ്  ബാലസംഘം   ജില്ലയിൽനിന്ന്‌ ശേഖരിച്ചത്.
ബാലസംഘം ചെറുവത്തൂർ ഏരിയാകമ്മിറ്റി പഠനോപകരണങ്ങൾ  നൽകി. ജില്ലാ പ്രസിഡന്റ്‌ പി എം പ്രവീൺ,  ഏരിയാ സെക്രട്ടറി എം വിപിൻ ദാസിൽനിന്ന്‌  ഏറ്റുവാങ്ങി.പ്രണവ്‌ അധ്യക്ഷനായി. സി വി ഗിരീഷൻ, വിഷ്‌ണു, ബാബു എന്നിവർ സംസാരിച്ചു. 
പ്രധാന വാർത്തകൾ
Top