17 November Saturday

സിപിഐ എം പ്രവർത്തകൻ രവീന്ദ്ര റാവുവിനെ വെടി വെച്ച് കൊന്ന കേസിലെ മുഖ്യപ്രതി കള്ളത്തോക്കും തിരകളുമായി കൊലക്കേസ് പ്രതി പിടിയിലായി

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018

അറസ്‌റ്റിലായ ശ്രീധരൻ

 മുള്ളേരിയ 

കള്ളത്തോക്കും തിരകളുമായി  കാറിൽ സഞ്ചരിക്കവേ കൊലക്കേസ് പ്രതി അറസ്റ്റിൽ. അഡൂരിൽ സിപിഐ എം  പ്രവർത്തകൻ രവീന്ദ്ര റാവുവിനെ കള്ളത്തോക്ക് ഉപയോഗിച്ച് വെടി വെച്ച് കൊന്ന കേസിലെ മുഖ്യപ്രതി അഡൂർ ബെള്ളച്ചേരിയിലെ ശ്രീധരനെയാണ് (46) ആദൂർ  പൊലീസ്‌ അറസ്‌റ്റ്‌ ചെയ്തത്. ശനിയാഴ്ച പുലർച്ചെ  ഒന്നോടെ സുള്ള്യ ഭാഗത്തുനിന്ന് മുള്ളേരിയ ഭാഗത്തേക്ക് വരികയായിരുന്നു ശ്രീധരൻ.  വാഹന പരിശോധനക്കിടെ എക്സൈസ് ഇൻസ്‌പെക്ടർ പ്രസന്നകുമാർ ആദൂർ ചെക്ക് പോസ്റ്റിനരികിൽ വെച്ച്  കാർ പരിശോധിച്ചപ്പോൾ ലൈസൻസ് ഇല്ലാത്ത തോക്കും തിരകളും സീറ്റിൽ സൂക്ഷിച്ചത് കണ്ടു.. കെഎൽ 14 ജെ 5294 മാരുതി 800 കാറും നാടൻ തോക്കും തിരകളും പിടിച്ചെടുത്ത്  ആദൂർ പൊലീസിന് കൈമാറി. അഡൂർ ഭാഗത്ത് സ്ഥിരം പ്രശ്നങ്ങൾ ഉണ്ടാക്കുന്ന കോൺഗ്രസ്  ക്രിമിനലാണ് നിരവധി കേസുകളിൽ പ്രതിയായ ശ്രീധരൻ. 
2011 മെയ് 13 ന്  നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഉദുമ അസംബ്ലി നിയോജകമണ്ഡലത്തില്‍ എല്‍ഡിഎഫ് നേടിയ വിജയത്തില്‍ ആഹ്ലാദ പ്രകടനം നടത്തുന്ന സിപിഐ എം പ്രവര്‍ത്തകരെ കോണ്‍ഗ്രസ് ക്രിമിനലായ ശ്രീധരന്റെ നേതൃത്വത്തിൽ  തടയുകയും കള്ളത്തോക്കുമായെത്തി രവീന്ദ്രറാവു ഉള്‍പ്പെടെയുള്ളവരുടെ നേര്‍ക്ക് വെടിയുതിര്‍ക്കുകയും ചെയ്തിരുന്നു. മാരകമായി പരിക്കേറ്റ ബാലനടുക്കം ബ്രാഞ്ചഗം  രവീന്ദ്രറാവു ആശുപത്രിയില്‍ കൊണ്ടുപോകുംവഴി മരിച്ചു. മറ്റൊരു പ്രവർത്തകൻ ഹുസൈന് സാരമായ പരിക്കേറ്റിരുന്നു. യുഡിഎഫ് ഭരണകാലത്ത് ആദൂർ പൊലീസിലെ പലരും ഈ ക്രിമിനലിന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു.  
പ്രധാന വാർത്തകൾ
Top