13 November Tuesday

ബസ്സുകളുടെ സാന്ത്വന യാത്ര സമാഹരിച്ചത് 22.72 ലക്ഷം രൂപ

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018
 
സ്വന്തം ലേഖിക
കാസർകോട്
 പ്രളയ ബാധിതർക്ക് ഒരു കൈത്താങ്ങ് എന്ന സന്ദേശവുമായി ജില്ലയിലെ സ്വകാര്യ ബസുകൾ നടത്തിയ യാത്രയിൽ സമാഹരിച്ചത് 2272640 രൂപ. കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ആഗസ്ത് 30 ന് ആണ് സാന്ത്വന യാത്ര നടത്തിയത്. 
 ജില്ലയിൽ രജിസ്റ്റർ ചെയ്ത നാനൂറോളം സ്വകാര്യബസുകളിൽ 345 ബസ്സുകളാണ് സർവീസ് നടത്തിയത്. കുറച്ചു ബസ്സുകൾ സിഎഫ് ഇല്ലാത്തതിൽ പരിപാടിയിൽ പങ്കെടുത്തിരുന്നില്ല. നിത്യേനയുള്ള ഡീസൽ വില വർധനയും റോഡുകളുടെ തകരാറുമൂലം വളരെയധികം പ്രയാസം അനുഭവിക്കുമ്പോഴും സഹജീവികളുടെ കണ്ണീരൊപ്പാനുള്ള സ്വകാര്യ ബസ്സുകളുടെ തീരുമാനത്തെ നാടാകെ ഏറ്റെടുക്കുകയായിരുന്നു. സ്ഥിരം ട്രെയിൻ യാത്രക്കാർ ഉൾപ്പെടെ ഒരുദിവസം ബസ് യാത്രക്കാരായി.  യാത്രാ സൗജന്യം ഉപേക്ഷിച്ച് വിദ്യാർഥികളും പങ്കാളികളായി ആയിരത്തി ഇരുന്നൂറിലേറെ ബസ് ജീവനക്കാർ വേതനം ഉപേക്ഷിച്ച് ബക്കറ്റുകളുമായി ബസ്സുകളിൽ യാത്രക്കാരിൽ നിന്ന് പിരിവെടുത്തു. ടിക്കറ്റിനു പകരം ബക്കറ്റുകളായിരുന്നു ബസുകളിൽ ഉപയോഗിച്ചത്.   യാത്രയിലൂടെ നേടിയ മുഴുവൻ തുകയും സംസ്ഥാന ഫെസറേഷൻ നിശ്ചയിക്കുന്ന ദിവസം മുഖ്യമന്ത്രിയെ നേരിട്ട് ഏൽപ്പിക്കും. 
ഫെഡറേഷൻ  നേതൃത്വത്തിൽ കാസർകോട്, കണ്ണൂർ ഒഴികെയുള്ള 12 ജില്ലകളിലും തിങ്കളാഴ്ച സ്വകാര്യ ബസ്സുകൾ  കാരുണ്യ യാത്ര നടത്തുന്നുണ്ട് പണപ്പിരിവിനായി ഉപയോഗിച്ച് മുഴുവൻ ബക്കറ്റുകളും പ്രളയക്കെടുതി അനുഭവിക്കുന്നവർക്ക് എത്രയും വേഗം എത്തിച്ചു നൽകും. സാന്ത്വന യാത്രയുമായി സഹകരിച്ച മുഴുവനാളുകളോടും നന്ദി അറിയിക്കുന്നതായി ഫെഡറേഷൻ ജില്ലാ ഭാരവാഹികൾ പറഞ്ഞു.
പ്രധാന വാർത്തകൾ
Top