20 September Thursday
ൈപവളിഗെ രക്തസാക്ഷികൾക്ക്‌ സ്‌മരണാഞ്‌ജലി

ലോകത്താകെയുള്ള മലയാളികളുടെ സഹായത്തോടെ നവ കേരളം കെട്ടിപ്പടുക്കും: മന്ത്രി എം എം മണി

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018

ൈപവളിഗെ രക്തസാക്ഷിത്വത്തിന്റെ വാർഷിക ദിനാചരണ പൊതുയോഗം മന്ത്രി എം എം മണി ഉദ്‌ഘാടനം ചെയ്യുന്നു

 െപെവളിഗെ

ലോകത്താകെയുള്ള മലയാളികളുടെയും കേന്ദ്ര സർക്കാരിന്റെയും ലോക രാജ്യങ്ങളുടെയും സഹായത്തോടെ നവ കേരളം കെട്ടിപ്പടുക്കുമെന്ന്‌ വൈദ്യുതി മന്ത്രി എം എം മണി പറഞ്ഞു. ദുരിതാശ്വാസ നിധിയിലേക്്‌ സഹായം പ്രവഹിക്കുകയാണ്‌. ഉണ്ടായ നഷ്ടം പരിഹരിക്കാൻ വലിയ തുക വേണം. മന്ത്രിമാർ സഹായം തേടി രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ലോകത്തിലെ വിവിധ രാജ്യങ്ങളിലും പോകും.   എല്ലാ സംസ്ഥാനങ്ങളും കേരളത്തെ കൈ അയഞ്ഞ്‌  സഹായിച്ചിട്ടുണ്ട്. സംസ്ഥാനത്തിനുണ്ടായ നഷ്ടം സംബന്ധിച്ച റിപ്പോർട്ട്‌ സമർപ്പിക്കുമ്പോർ കേന്ദ്ര സർക്കാർ കൂടുതൽ സഹായം നൽകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.  പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും നേരിട്ട്‌ വന്ന്‌ ദുരന്തത്തിന്റെ വ്യാപ്‌തി  മനസിലാക്കിയതാണ്‌. ജന്മിനാടുവാഴിത്തത്തിനെതിരെയുള്ള പോരാട്ടത്തിൽ ജീവൻ നൽകിയ  സുന്ദര ഷെട്ടി, മഹാബലഷെട്ടി, ചെന്നപ്പഷെട്ടി എന്നീ പൈവളിഗെ രക്തസാക്ഷികളുടെ 60 ാം രക്തസാക്ഷിത്വ വാർഷിക ദിനാചരണത്തിന്റെ  ഭാഗമായി പൈളിഗെയിൽ നടന്ന പൊതുയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു എം എം മണി. 
ദുരന്തത്തിൽ നാനൂറിലേറെ പേർ മരിച്ചു. ആയിര കണക്കിനാളുകൾക്ക്‌ പരിക്കേറ്റു. പതിനായിരത്തിലധികം വീടുകൾ തകർന്നു.  ഇരുന്നൂറിലധികം പാലങ്ങൾ തകർന്നു.  കെഎസ്‌ഇബിക്ക്‌ മാത്രം 800 കോടി രൂപയുടെ നഷ്ടമുണ്ട്‌.  നാല്‌ പവർ ഹൗസുകൾ തകർന്നു.  കർണാടക,  ആന്ധ്രപ്രദേശ്‌,  തമിഴ്‌നാട്‌  എന്നിവിടങ്ങളിൽ നിന്നുള്ള വൈദ്യുതി  വകുപ്പ്‌ ജീവനക്കാരുടെ  സഹായത്തോടെയാണ്‌ വൈദ്യുതി  ബന്ധങ്ങൾ പുന:സ്ഥാപിക്കുന്നത്‌. എൻജിനിയറിങ്്‌, പോളി വിദ്യാർഥികളുടെയും സഹായമുണ്ടായി. വീട്‌ നഷ്ടപ്പെട്ടവർക്ക്‌ പുതിയത്‌ നിർമിച്ച്‌ നൽകും. സ്ഥലമില്ലാതായവർക്ക്‌ അതും നൽകും. ദുരിതാശവാസ ക്യാമ്പിൽ നിന്ന്‌ വീട്ടിലെത്തുന്നവർക്ക്‌ പതിനായിരം രൂപ നൽകുന്നുണ്ട്‌. ചരിത്രത്തിലില്ലാത്ത ദുരന്തം അതിജീവിക്കാനും  നവകേരളം കെട്ടിപ്പടുക്കാനും  എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം.  നിയമസഭയിൽ  മുഖ്യമന്ത്രി അവതരിപ്പിച്ച  പ്രമേയത്തെ എല്ലാവരും പിന്തുണക്കുകയുണ്ടായെന്ന്‌ മന്ത്രി പറഞ്ഞു.  
 അബ്ദുറസാഖ്‌ ചിപ്പാർ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ,  ജില്ലാ സെക്രട്ടറിയറ്റംഗം കെ ആർ ജയാനന്ദ,  എ അബൂബക്കർ, പഞ്ചായത്്‌ പ്രസിഡന്റ്‌ കെ ഭാരതി ഷെട്ടി എന്നിവർ സംസാരിച്ചു.  സദാനന്ദ കോരിക്കാർ സ്വാഗതം പറഞ്ഞു. 
രാവിലെ  ലാൽബാഗിൽ രക്തസാക്ഷി കുടീരത്തിൽ പുഷ്‌പാർചനയും പതാക ഉയർത്തലും നടന്നു.  നാരായണ ഷെട്ടി അധ്യക്ഷനായി. അബ്ദുറസാഖ്‌ ചിപ്പാർ സംസാരിച്ചു. സദാനന്ദ കോരിക്കാർ സ്വാഗതം പറഞ്ഞു.
പ്രധാന വാർത്തകൾ
Top