25 September Tuesday

കനിവ്‌ പാലിയേറ്റീവ്‌ സൊസൈറ്റിക്ക്‌ ആംബുലൻസ്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018

ജില്ലാ കനിവ്‌ പാലിയേറ്റീവ്‌ ചാരിറ്റബിൾ സൊസൈറ്റിക്ക്‌ അനുവദിച്ച ആംബുലൻസ്‌ സർവീസ്‌ മന്ത്രി എം എം മണി ഉദ്‌ഘാടനം ചെയ്യുന്നു

 കാസർകോട്‌

കനിവ്‌ പാലിയേറ്റീവ്‌ ചാരിറ്റബിൾ സൊസൈറ്റിക്ക്‌ മംഗളൂർ റിഫൈനറി ആൻഡ്‌ പെട്രോക്കെമിക്കൽസ്‌ ലിമിറ്റഡിന്റെ കോർപ്പറേറ്റ്‌ സോഷ്യൽ റെസ്‌പോൺസിബിലിറ്റി പദ്ധതിയിൽ അനുവദിച്ച ആംബുലൻസ്‌ സർവീസ്‌ മന്ത്രി എം എം മണി ഉദ്‌ഘാടനം ചെയ്‌തു. മുൻ എംഎൽഎ പി രാഘവൻ അധ്യക്ഷനായി. 

സി ടി അബ്ദുൾ അമീർ അലി, മഞ്ചുനാഥ്‌ കാമത്ത്‌, കെ വിജയകുമാർ എന്നിവരെ ആദരിച്ചു. എഡിഎം  എൻ ദേവീദാസ്‌ ഉപഹാരം നൽകി. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ, ബാലസുബ്രമണ്യ, എം സി പ്രഭാകരൻ, ടി കെ രാജൻ എന്നിവർ സംസാരിച്ചു.  പി ദാമോദരൻ സ്വാഗതവും പി വി കുഞ്ഞന്പു നന്ദിയും പറഞ്ഞു. 

പ്രധാന വാർത്തകൾ
Top