26 September Wednesday

വീട്ടമ്മയെ കെട്ടിയിട്ട് കവർച്ച അന്വേഷണം ഊർജിതം

വെബ് ഡെസ്‌ക്‌Updated: Monday Jul 2, 2018
ചെർക്കള
വീട്ടമ്മയെ കെട്ടിയിട്ട് സ്വർണം കവർനെന്ന പരാതിയിൽ  വിദ്യാനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി. ചെർക്കള എതിർത്തോട് കുണ്ടോളംമൂല ബദർനഗറിലെ മുഹമ്മദ്കുഞ്ഞിയുടെ ഭാര്യ സുഹറ (40)യുടെ വായിൽ തുണി തിരുകിയാണ് രണ്ട് പവൻ സ്വർണ കമ്മൽ തട്ടിയെടുത്തത്. 
ശനിയാഴ്ച വൈകിട്ട് ആരറയോടെയാണ് സംഭവം. സുഹറ ഭർതൃസഹോദരി ആയിഷയുടെ വീട്ടിൽ പോയി  വൈകിട്ട് ആറരയോടെ വീട്ടിൽ തിരിച്ചെത്തിയതായിരുന്നു. വാതിൽ തുറന്ന് അകത്തുകയറാനൊരുങ്ങിയപ്പോൾ സുഹറയെ ഹെൽമെറ്റ് ധരിച്ചെത്തിയ ഒരാൾ വായിൽ തുണി തിരുകി ബോധം കെടുത്തുകയായിരുന്നു. തുടർന്ന് വീട്ടമ്മയുടെ കൈകാലുകൾ കെട്ടിയിട്ടു. 
രാത്രി ഏഴോടെ മകൾ സെറീനയും ഭർത്താവ് ഹനീഫയും വീട്ടിലെത്തിയപ്പോഴാണ് സുഹറയെ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. സുഹറയെ കാസർകോട്  സ്വകാര്യാശുപത്രിയിൽ എത്തിച്ചു. മൊഴി രേഖപ്പെടുത്തിയ വിദ്യാനഗർ പൊലീസ് കേസെടുത്തു. ജില്ലാപൊലീസ് മേധാവി ഡോ. എ  ശ്രീനിവാസ്, സിഐ ബാബു പെരിങ്ങേത്ത് എന്നിവർ വീട്ടിലെത്തി.  എസ്ഐ അനൂപ്കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുനുണ്ട്. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top