22 September Saturday

ഈ ബസ്സുകൾ ഓടിയത്‌ കാരുണ്യപാതയിൽ

സ്വന്തം ലേഖികUpdated: Friday Aug 31, 2018

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ കോ ഓർഡിനേഷൻ കമ്മിറ്റി നടത്തിയ കാരുണ്യയാത്ര ഡിവൈഎസ്പി കെ വി വേണുഗോപാൽ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു.

കണ്ണൂർ
പ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായധനത്തിനായി ബസ്സുകളുടെ 'മത്സരയോട്ടം’. വെള്ളം കയറി സർവവും നഷ്ടപ്പെട്ടവർക്ക് സഹായം നൽകുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനതേടി വ്യാഴാഴ്ച ജില്ലയിലെ നൂറുകണക്കിന് ബസ്സുകളാണ് സർവീസ് നടത്തിയത്. 
കണ്ണൂർ ബിഒടി സ്റ്റാൻഡ്, ജില്ലാ ആശുപ്രതി സ്റ്റാൻഡ്, പയ്യന്നൂർ, തളിപ്പറമ്പ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ബസ്സുകൾ സർവീസ് നടത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ പ്രാദേശികമായി റൂട്ട് അടിസ്ഥാനത്തിലും ബസ്സുകൾ സർവീസ് നടത്തി ദുരിതാശ്വാസനിധിയിലേക്ക് തുക സമാഹരിച്ചിരുന്നു.
ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷന്റെയും ലിമിറ്റഡ് സ്റ്റോപ്പ് ബസ് അസോസിയേഷന്റെയും നേതൃത്വത്തിൽ നടത്തിയ ബസ്സുകളുടെ സർവീസ് കലക്ടർ മിർ മുഹമ്മദ് അലി ദുരിതാശ്വാസനിധിയിലേക്ക് തുക നിക്ഷേപിച്ച് ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോ ‐ ഓഡിനേഷൻ കമ്മിറ്റി നേതൃത്വത്തിൽ നടന്ന  ബസ്സുകളുടെ ദുരിതാശ്വാസ സമാഹരണയാത്ര ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷും ഉദ്ഘാടനംചെയ്തു. ജില്ലാആശുപത്രി സ്റ്റാൻഡിൽ ജോ. ആർടിഒ പി സാജുവും ഫ്ളാഗ് ഓഫ് ചെയ്തു. 
ഉടമകളും യൂണിയൻ പ്രതിനിധികളും ഉൾപ്പെടെ ദുരിതാശ്വാസ സമാഹരണ യജ്ഞത്തിന് കരുത്തുപകരാൻ  മുഴുവൻ സമയവും പങ്കാളികളായി.  വി ജെ സെബാസ്റ്റ്യൻ, ടി കെ പവിത്രൻ, രാജ്കുമാർ കരുവാരത്ത്, എം വി വത്സലൻ, യു രാജീവൻ, കെ ജയരാജൻ, താവം ബാലകൃഷ്ണൻ, വി വി ശശീന്ദ്രൻ, ആലിക്കുഞ്ഞി പന്നിയൂർ, കെ കെ ശ്രീജിത്ത്, കെ പി മോഹനൻ,  പി പി മോഹനൻ, വി വി പുരുഷോത്തമൻ എന്നിവർ വിവിധ സ്ഥലങ്ങളിൽ സംസാരിച്ചു. 
ജനങ്ങളിൽനിന്നും തൊഴിലാളികളിൽനിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ബസ് ഉടമകൾ പറഞ്ഞു.
 സ്വരൂപിച്ച തുക സെപ്തംബർ ആറിന് അസോസിയേഷൻ ഹാളിൽ പകൽ മൂന്നിന് ചേരുന്ന ജനറൽബോഡിയിൽ   സംസ്ഥാന ഭാരവാഹികൾക്ക് കൈമാറുമെന്ന് കോ‐ ഓഡിനേഷൻ കമ്മിറ്റി വൈസ് ചെയർമാൻ രാജ്കുമാർ കരുവാരത്ത് പറഞ്ഞു. 
തളിപ്പറമ്പിൽ ഡിവൈഎസ്പി വേണുഗോപാലൻ ഉദ‌്ഘാടനംചെയ‌്തു.  പ്രസിഡന്റ് കെ വിജയൻ അധ്യക്ഷനായി. കെ മുഹമ്മദ്, പത്മനാഭൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി സി സുകുമാരൻ സ്വാഗതം പറഞ്ഞു. 
തളിപ്പറമ്പിൽ മലയോര മേഖലകളിൽ ഉ ൾപ്പെടെ 150ഓളം ബസുകളാണ് സർവീസ് നടത്തിയത്. 
 
 
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top