Top
23
Tuesday, January 2018
About UsE-Paper

കണ്ണൂരില്‍ ഫ്ളൈഓവര്‍ 255.39 കോടിയുടെ ഭരണാനുമതി

Thursday Dec 28, 2017
വെബ് ഡെസ്‌ക്‌
കണ്ണൂര്‍ > കണ്ണൂര്‍ നഗരത്തില്‍ താഴെചൊവ്വ, തെക്കീബസാര്‍ ഫ്ളൈഓവര്‍ നിര്‍മാണത്തിന് 255.39 കോടിയുടെ പുതുക്കിയ ഭരണാനുമതിയായി. നേരത്തെ ഫ്ളൈഓവറിന് 30 കോടിരൂപയാണ് കിഫ്ബിയില്‍നിന്ന് അനുവദിച്ചിരുന്നത്. റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷനെ പദ്ധതിക്കായി ചുമതലപ്പെടുത്തിയുരുന്നു. എന്നാല്‍ ഇവര്‍ തയ്യാറാക്കിയ വിശദമായ പദ്ധതിരേഖയില്‍ പ്രവൃത്തിക്കായി 255.39 കോടി രൂപ ആവശ്യമാണെന്ന് കണ്ടെത്തി. ഇതുപ്രകാരം പ്രവൃത്തിക്ക് അനുമതി നല്‍കണമെന്ന അഭ്യര്‍ഥന പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഇക്കാര്യം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ധനമന്ത്രി തോമസ് ഐസക്കുമായി ചര്‍ച്ച നടത്തിയിരുന്നു. നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വാത പരിഹാരമാവുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് നടപടി തുടങ്ങിയത്. കോര്‍പറേഷന്റെ നേതൃത്വത്തില്‍ ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവരുമായി ചര്‍ച്ച നടത്തിയിരുന്നു. 

Related News

കൂടുതൽ വാർത്തകൾ »