14 December Friday

അക്ഷരമുറ്റം ക്വിസ് ഉപജില്ലാ മത്സരം നാളെ

വെബ് ഡെസ്‌ക്‌Updated: Friday Oct 27, 2017

കണ്ണൂര്‍> ഒഡിസിയ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവല്‍ ഉപജില്ലാ മത്സരങ്ങള്‍ ശനിയാഴ്ച. എല്‍പി, യുപി, സെക്കന്‍ഡറി, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍ സ്കൂളില്‍ ഒന്നും രണ്ടും സ്ഥാനം നേടിയ വിദ്യാര്‍ഥികളാണ് ഉപജില്ലാതലത്തില്‍ മാറ്റുരയ്ക്കുക. 

രാവിലെ ഒമ്പതിന് രജിസ്ട്രേഷന്‍ തുടങ്ങും. സ്കൂളില്‍നിന്നുള്ള സാക്ഷ്യപത്രവുമായാണ് കുട്ടികള്‍ എത്തേണ്ടത്. ഒമ്പതരയ്ക്ക് ഉദ്ഘാടനം. പത്തിന് ക്വിസ് മത്സരം തുടങ്ങും.  വ്യക്തിഗതമായി നടക്കുന്ന ക്വിസ്സില്‍ ഇക്കുറി എഴുത്തുപരീക്ഷയുണ്ടാവില്ല. ഉപജില്ലയില്‍ ആദ്യനാലുസ്ഥാനത്തെത്തുന്നവര്‍ക്ക് യഥാക്രമം 1000, 750, 500, 250 രൂപ വീതം ക്യാഷ് പ്രൈസും മെമെന്റോയും സമ്മാനിക്കും. 
വിജയികള്‍ ഉപജില്ലാ അടിസ്ഥാനത്തിലുള്ള ടീമായാണ് ഇക്കുറി ജില്ലയില്‍ മത്സരിക്കുക. ഒന്നും മൂന്നും സ്ഥാനക്കാര്‍ ഒരു ടീമായും രണ്ടും നാലും സ്ഥാനക്കാര്‍ മറ്റൊരു ടീമായുമാണ് മത്സരിക്കേണ്ടത്. നവംബര്‍ 11നാണ് ജില്ലാമത്സരം. 
പയ്യന്നൂര്‍: സെന്റ് മേരീസ് എച്ച്എസ് പയ്യന്നൂര്‍. തളിപ്പറമ്പ് നോര്‍ത്ത്: ജിഎംയുപിഎസ് തളിപ്പറമ്പ്. തളിപ്പറമ്പ് സൌത്ത്: ഐഎംഎന്‍എസ് ജിഎച്ച്എസ്എസ് മയ്യില്‍. മാടായി: ജിബിഎച്ച്എസ്എസ് മാടായി. പാപ്പിനിശേരി: കെ പി ആര്‍ ജിഎച്ച്എസ്എസ് കല്യാശേരി. കണ്ണൂര്‍ നോര്‍ത്ത്: ജിവിഎച്ച്എസ്എസ് കണ്ണൂര്‍ (മുനിസിപ്പല്‍ സ്കൂള്‍). കണ്ണൂര്‍ സൌത്ത്: മുണ്ടലൂര്‍ മാപ്പിള എല്‍ പി സ്കൂള്‍, പെരളശേരി. ഇരിക്കൂര്‍: ജിയുപിഎസ് പഴയങ്ങാടി. മട്ടന്നൂര്‍: യുപിഎസ് മട്ടന്നൂര്‍. ഇരിട്ടി: സെന്റ് തോമസ് എച്ച്എസ്എസ്, കേളകം. കൂത്തുപറമ്പ്: കൂത്തുപറമ്പ് യുപിഎസ്, തലശേരി നോര്‍ത്ത്: ആര്‍സി അമല യുപിഎസ് പിണറായി. തലശേരി സൌത്ത്: വലിയമാടാവില്‍ യുപിഎസ് തിരുവങ്ങാട്. പാനൂര്‍: പാനൂര്‍ യുപിഎസ്. ചൊക്ളി: വിപി ഓറിയന്റല്‍ എച്ച്എസ് ചൊക്ളി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top