15 November Thursday
ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം

ഇരിട്ടിയിൽ സ്വാഗതസംഘമായി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 27, 2018
ഇരിട്ടി
ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ  സ്വാഗതസംഘം രൂപീകരിച്ചു. ഫാൽകൺ പ്ലാസ ഓഡിറ്റോറിയത്തിൽ വൻ ജനപങ്കാളിത്തത്തോടെ നടന്ന സ്വാഗതസംഘം രൂപീകരണ കൺവൻഷൻ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എം സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.  ഏരിയാ സെക്രട്ടറി ബിനോയ്കുര്യൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ ശ്രീധരൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി വി കെ സനോജ്, പ്രസിഡന്റ്് എം ഷാജർ, ട്രഷറർ എൻ അനൂപ്, സരിൻശശി, മനുതോമസ്, കെ വി സക്കീർഹുസൈൻ, കെ ജി ദിലീപ്, എൻ ടി റോസമ്മ, പി പി അശോകൻ, എൻ അശോകൻ, കെ പി ദിൽന, സിദ്ധാർഥദാസ് എന്നിവർ സംസാരിച്ചു. പൂർണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ചാവും സമ്മേളനപ്രവർത്തനം നടത്തുക. സമ്മേളനച്ചെലവിലേക്ക് വീടുകളിൽ ഹുണ്ടിക സ്ഥാപിച്ച് ഫണ്ട് സമാഹരിക്കാനും തീരുമാനിച്ചു.
  സമ്മേളനാവശ്യത്തിലേക്കുള്ള ഭക്ഷ്യോൽപന്നങ്ങൾ ജനകീയ കൂട്ടായ്മയിൽ ജൈവ കൃഷിയിലൂടെ ഉൽപാദിപ്പിക്കുന്ന പ്രവർത്തനങ്ങളിലും സ്വാഗതസംഘം നേതൃത്വത്തിൽ മേൽനോട്ടമുണ്ടാവും. 
ഭാരവാഹികൾ: ബിനോയ‌്കുര്യൻ(ചെയർമാൻ), പി പി അശോകൻ, എൻ ടി റോസമ്മ, എൻ അശോകൻ, എൻ ഐ സുകുമാരൻ, വൈ വൈ മത്തായി, പി പി ഉസ്മാൻ, ബേബിജോൺ പൈനാപ്പിള്ളിൽ(വൈസ് ചെയർമാൻ), കെ വി സക്കീർഹുസൈൻ (ജനറൽ കൺവീനർ), കെ ജി ദിലീപ്, കെ അബ്ദുൾറഷീദ്, ഇ എസ് സത്യൻ, സിദ്ധാർഥദാസ് (ജോ. കൺവീനർ).
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top