17 November Saturday

കേന്ദ്ര സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ നയങ്ങൾക്കെതിരെ ജാഗ്രതാസന്ധ്യ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 27, 2018

കണ്ണൂർ

കേന്ദ്ര സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ നയങ്ങൾക്കെതിരെ എകെപിസിടിഎ നേതൃത്വത്തിൽ ജാഗ്രതാ സന്ധ്യ സംഘടിപ്പിച്ചു. കണ്ണൂർ സ‌്റ്റേഡിയം കോർണറിൽ ടി വി രാജേഷ‌് എംഎൽഎ ഉദ‌്ഘാടനംചെയ‌്തു. ഉന്നത‌ വിദ്യാഭ്യാസ രംഗത്തെ ഫെഡറലിസം തകർക്കുകയും കേന്ദ്ര ﹣ സംസ്ഥാന വിദ്യാഭ്യാസ ബന്ധങ്ങൾക്ക‌് ഉലച്ചിൽവരുന്ന തീരുമാനങ്ങൾ എടുക്കുകയും സർവകലാശാലയുടെ സ്വയംഭരണാധികാരം യുജിസി കവർന്നെടുക്കുകയുംചെയ്യുന്ന സാഹചര്യത്തിലാണ‌് എകെപിസിടിഎ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ഒരാഴ‌്ച സംസ്ഥാന വ്യാപകമായി പ്രക്ഷോഭ ﹣ പ്രചാരണ വാരം  സംഘടിപ്പിച്ചത‌്. ഇതിന‌് സമാപനംകുറിച്ചാണ‌് കോളേജ‌് അധ്യാപകർ ചൊവ്വാഴ‌്ച ജാഗ്രതാ സന്ധ്യ സംഘടിപ്പിച്ചത‌്. 
ജില്ലാ പ്രസിഡന്റ‌് ഷീല എം ജോസഫ‌് അധ്യക്ഷയായി.  സംസ്ഥാന പ്രസിഡന്റ‌് ഡോ. സി പത്മനാഭൻ, കണ്ണൂർ സർവകലാശാല സിൻഡിക്കറ്റ‌് അംഗം എ നിശാന്ത‌്,  വിവിധ സംഘടനാ നേതാക്കളായ എം വി ശശിധരൻ (എൻജിഒ യൂണിയൻ), എൻ ടി  സുധീന്ദ്രൻ (കെഎസ‌്ടിഎ), ഡോ.  കെ ടി  ചന്ദ്രമോഹൻ, കെ പ്രകാശൻ (കെജിഒഎ),  വി ജയകൃഷ‌്ണൻ (എകെജിസിടി), കെ പ്രകാശൻ (കെഎൻടിഇഒ), ഡോ. ജോബി കെ ജോസ‌്(കെയുടിസി), എ പി അൻവീർ (എസ‌്എഫ‌്ഐ), ഒ കെ വിനീഷ‌് (ഡിവൈഎഫ‌്ഐ) എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി  ഡോ. കെ അജയകുമാർ, സ്വാഗതവും ഡോ. ഇ ഹരികൃഷ‌്ണൻ  നന്ദിയും  പറഞ്ഞു.
പ്രധാന വാർത്തകൾ
Top