Top
18
Monday, December 2017
About UsE-Paper

ഫേസ്ബുക്ക് ദൂതനായി ചാവശേരിക്കാരന് ഫിലിപ്പൈന്‍സ് യുവതി വധു

Sunday Nov 26, 2017
വെബ് ഡെസ്‌ക്‌
മട്ടന്നൂര്‍ > രണ്ടുവര്‍ഷത്തെ പ്രണയത്തിന് പരിസമാപ്തി; ഫിലിപ്പൈന്‍സ് യുവതിയും ചാവശേരിയിലെ യുവാവും രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹിതരായി. വട്ടക്കയം കാരാമ്പേരി മാവിലക്കണ്ടി വീട്ടില്‍ എം കിഷോറും ഫിലിപ്പൈന്‍സ് സ്വദേശി ജോസഫൈനുമാണ് ഉളിയില്‍ സബ്രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തത്. വട്ടക്കയത്തെ കൃഷ്ണന്റെയും ഗീതയുടെയും മകനായ കിഷോര്‍ ഒമാനില്‍ ജോലിചെയ്യുന്നതിനിടെ ജോസഫൈനുമായുള്ള ഫേസ്ബുക്ക് സൌഹൃദം പ്രണയമായി വളരുകയായിരുന്നു. പ്രണയത്തിനൊടുവില്‍ വിവാഹിതരാകാന്‍ തീരുമാനിച്ച് ഇരുവരും കേരളത്തിലെത്തിയെങ്കിലും നിയമപ്രശ്നങ്ങള്‍ തടസ്സമായി. ഒടുവില്‍ ഹൈക്കോടയതിയെ സമീപിച്ചാണ് വിവാഹിതരാകാനുള്ള അനുമതി നേടിയത്. സബ്രജിസ്ട്രാര്‍ ഓഫീസിലെ രജിസ്റ്റര്‍ വിവാഹത്തിന് ശേഷം കേരളീയ രീതിയില്‍ കിഷോര്‍ ജോസഫൈന് താലിയും ചാര്‍ത്തി. 

Related News

കൂടുതൽ വാർത്തകൾ »