15 November Thursday

പൊരുതുന്ന ബംഗാളിനും ത്രിപുരയ‌്ക്കും ഐക്യദാർഢ്യം

സ്വന്തംലേഖകൻUpdated: Wednesday Jul 25, 2018

ബംഗാളിലെയും ത്രിപുരയിലെയും ജനാധിപത്യക്കശാപ്പിനെതിരെ എൽഡിഎഫ് കണ്ണൂർ സ്റ്റേഡിയം കോർണറിൽ സംഘടിപ്പിച്ച ധർണ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു.

കണ്ണൂർ
വർഗീയ ‐ വിഘടനശക്തികളുടെ വേട്ടയാടലിനെതിരെ പൊരുതുന്ന പശ്ചിമബംഗാളിനും ത്രിപുരയ്ക്കും ഐക്യദാർഢ്യവുമായി എൽഡിഎഫ് ധർണ. 
ഇരുസംസ്ഥാനങ്ങളിലും നടക്കുന്ന  ജനാധിപത്യക്കശാപ്പിനെതിരെയുള്ള പ്രതിഷേധമാണ് ജനകീയകൂട്ടായ്മയിൽ പ്രതിഫലിച്ചത്. ജനാധിപത്യത്തിൽ വിശ്വസിക്കുന്ന രാജ്യത്തെ ജനത പൊരുതുന്ന ഇരുസംസ്ഥാനങ്ങൾക്കുമൊപ്പമുണ്ടെന്ന പ്രഖ്യാപനമാണ് കൂട്ടായ്മയിൽ മുഴങ്ങിയത്. എൽഡിഎഫിലെ അംഗങ്ങളും സഹകരിക്കുന്ന കക്ഷികളും പരിപാടിയിൽ പങ്കെടുത്തു.
തദ്ദേശസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം ബംഗാളിൽ ഭീകരമായ അക്രമമാണ് ഇടതുപക്ഷത്തിന് നേരെ തൃണമൂലുകാർ നടത്തുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ 35 പ്രവർത്തകരെ തൃണമൂൽ കോൺഗ്രസ് വധിച്ചു. തെരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക സമർപ്പിക്കാൻ പോലും ബംഗാളിൽ അനുവദിച്ചില്ല. ഇടതുപക്ഷമുന്നണി പ്രവർത്തകരുടെ വീടും സ്ഥാപനങ്ങളും കൊള്ളയടിക്കുകയാണ്. വർഗീയനയങ്ങളിലൂടെ ഇവിടെ നേട്ടമുണ്ടാക്കാനുള്ള നീക്കത്തിലാണ് സംഘപരിവാരം. ത്രിപുരയിൽ ആർഎസ്എസ്സിന്റെ നേതൃത്വത്തിലുള്ള സംഘടിത ആക്രമണമാണ് നടക്കുന്നത്. 
ആദിവാസി നേതാക്കൾ ഉൾപ്പടെ നാല‌് സിപിഐ എം പ്രവർത്തകരെയാണ് വെട്ടിക്കൊന്നത്. പ്രധാനനേതാക്കൾക്ക് പോലും പൊതുപ്രവർത്തനം നടത്താനാകാത്ത സ്ഥിതിയാണ്.   
കണ്ണൂർ സ്റ്റേഡിയം കോർണറിൽ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.  സി പി സന്തോഷ്കുമാർ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജൻ, സിപിഐ ജില്ലാ സെക്രട്ടറി പി സന്തോഷ്കുമാർ, സി കെ ദാമോദരൻ (ജനതാദൾ), കെ കെ രാജൻ (എൻസിപി), കെ കെ ജയപ്രകാശ് (കോൺ. എസ്), ജേക്കബ്  (കേരള കോൺ. സ്കറിയ), ജോൺ ജോസഫ് (ജനാധിപത്യ കേരള കോൺ.), സി വി ശശീന്ദ്രൻ (സിഎംപി), കാസിം ഇരിക്കൂർ (ഐഎൻഎൽ), വത്സൻ (ആർഎസ്പി), കെ ദേവി (സിപിഐ എംഎൽ) എന്നിവർ സംസാരിച്ചു. ടി കൃഷ്ണൻ സ്വാഗതം പറഞ്ഞു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top