24 September Monday

ബലിയപട്ടം ടൈൽ വർക്സിലെ തൊഴിലാളികൾക്ക് വേതന വർധന

വെബ് ഡെസ്‌ക്‌Updated: Wednesday Jul 25, 2018
കണ്ണൂർ 
പാപ്പിനിശേരിയിലുള്ള ബലിയപട്ടം ടൈൽ വർക്സിലെ തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകൾ പുതുക്കി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം ജില്ലാ ലേബർ ഓഫീസർ ടി വി സുരേന്ദ്രന്റെ  സാന്നിധ്യത്തിൽ നടന്ന അനുരഞ്ജന ചർച്ചയിൽ ഒത്തുതീർന്നു. ബലിയപട്ടം ടൈൽ വർക്സിലെ തൊഴിലാളികൾക്ക് 2017 ഏപ്രിൽ ഒന്നുമുതൽ 2018 മാർച്ച് 31 വരെയുള്ള കാലയളവിൽ 1,000 രൂപയും 2018 ഏപ്രിൽ മുതൽ 2019 മാർച്ച് 31 വരെയുള്ള കാലയളവിൽ 800 രൂപയും വർധന നൽകാൻ ചർച്ചയിൽ തീരുമാനമായി. 
കരാറിന് 2017 ഏപ്രിൽ ഒന്നുമുതൽ 2 വർഷം പ്രാബല്യം ഉണ്ടായിരിക്കും. ചർച്ചയിൽ മാനേജ്മെന്റിനെ പ്രതിനിധീകരിച്ച് മാനേജിങ‌് ഡയറക്ടർ സുഷീൽ ആറോണും യൂണിയനുകളെ പ്രതിനിധീകരിച്ച്  യു രവീന്ദ്രൻ (സിഐടിയു), രാഗേഷ് പി കെ, വി വി ശശീന്ദ്രൻ (ഐഎൻടിയുസി), താവം ബാലകൃഷ്ണൻ, മൗവ്വനാൽ നാരായണൻ (എഐടിയുസി) എന്നിവരും പങ്കെടുത്തു. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top