20 September Thursday

ദുരിതബാധിത മേഖലയില്‍ നാളെ മെഗാ മെഡിക്കല്‍ ക്യാമ്പ്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 21, 2018

 തലശേരി

കാലവർഷക്കെടുതിയിൽ  ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാൻ ദുരിതബാധിത മേഖലയിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. തലശേരി സഹകരണ ആശുപത്രിയും  ഐആർപിസിയും  സംയുക്തമായാണ‌്  ക്യാമ്പ‌്  സംഘടിപ്പിക്കുന്നത‌്. കൊട്ടിയൂർ നീണ്ടുനോക്കി ഐഡിയൽ ഓഡിറ്റോറിയത്തിൽ 22ന് രാവിലെ ഐആർപിസി ഉപദേശകസമിതി ചെയർമാൻ പി ജയരാജൻ ഉദ്ഘാടനം ചെയ്യും. എ എൻ ഷംസീർ എംഎൽഎ അധ്യക്ഷനാവും. രാവിലെ ഒമ്പതുമുതൽ രണ്ടുവരെയാണ് ക്യാമ്പ്.
ന്യൂറോളജിസ്റ്റ് ഡോ. രാജീവ്‌ നമ്പ്യാർ, സർജൻ ഡോ. സുധാകരൻ കോമത്ത്, ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. ശ്രീജിത്ത്‌ വളപ്പിൽ, ഗൈനക്കോളജിസ്റ്റ് ഡോ. മിനി ബാലകൃഷ്ണൻ, ജനറൽ മെഡിസിൻ ഡോ. അരവിന്ദ് സി നമ്പ്യാർ, ഓർത്തോപീഡിക്‌സ് ഡോ. ഹരികുമാർ, പീഡിയാട്രീഷ്യൻ ഡോ. അപർണ ബാലഗോപാൽ തുടങ്ങിയ വിദഗ്ധഡോക്ടർമാരുൾപ്പെട്ട സംഘം രോഗികളെ പരിശോധിക്കും.  ലാബ്, ഫാർമസി, ആംബുലൻസ് തുടങ്ങിയ സംവിധാനങ്ങളുമുണ്ടാവും. വിശദവിവരങ്ങൾ 9947667703 നമ്പറിൽ അറിയാം.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top