14 November Wednesday

മകളുടെ സ്മരണയിൽ ഐആർപിസിക്ക് അച്ഛന്റെ ധനസഹായം

വെബ് ഡെസ്‌ക്‌Updated: Thursday Jun 21, 2018

 തലശേരി

അകാലത്തിൽ പൊലിഞ്ഞ മകളുടെ സ്നേഹസ്മരണയിൽ സാന്ത്വനപരിചരണപ്രവർത്തനത്തിന് കുടുംബത്തിന്റെ ധനസഹായം. വയലളം ഇല്ലത്ത്താഴെ ശ്രീരംഗത്തിൽ കെ സി ബാലകൃഷ്ണനാണ് മകൾ ഷിജി ബാലിന്റെ ഒന്നാംചരമവാർഷികദിനത്തിൽ ഐആർപിസിക്ക് സംഭാവന നൽകിയത്. സഹോദരിയുടെ മകൻ അക്ഷജ് സിപിഐ എം ഏരിയാസെക്രട്ടറി എം സി പവിത്രനെ തുക ഏൽപിച്ചു. ഐആർപിസി തിരുവങ്ങാട് ലോക്കൽഗ്രൂപ്പ് കൺവീനർ ബേബി സുജാത, ആർ ദാമോദരൻ എന്നിവരും പങ്കെടുത്തു. 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top