14 November Wednesday

മാക്കൂട്ടം ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിന് പത്ത് സെന്റ് ഭൂമി നല്‍കും

വെബ് ഡെസ്‌ക്‌Updated: Wednesday Jun 20, 2018
കണ്ണൂർ
ഇരിട്ടി മാക്കൂട്ടം ഉരുൾപൊട്ടലിൽ ജീവനോപാധികൾ നഷ്ടപ്പെട്ട കൂട്ടുപുഴയിലെയും പേരട്ടയിലേയും കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ പായം പഞ്ചായത്ത് നടത്തുന്ന ശ്രമങ്ങൾക്ക് കരുത്തായി സുന്നി സംഘടനകളും. കിളിയന്തറ സ്‌കൂളിൽ പുനരധിവാസവുമായി ബന്ധപ്പെട്ട് നടന്ന രാഷ്ട്രീയ  സന്നദ്ധ സംഘടനകളുടെ യോഗത്തിലാണ്  കേരള മുസ്ലിം ജമാഅത്ത് എസ‌് വൈ എസ് ജില്ലാ  നേതാക്കൾ പുനരധിവാസത്തിനാവശ്യമായ പത്ത് സെന്റ് സ്ഥലം  നൽകുമെന്ന് അറിയിച്ചത്. 
എൻ അബ്ദുൽ ലത്തീഫ് സഅദി പഴശ്ശി, ആർ പി ഹുസൈൻ എന്നിവരാണ‌് ഇക്കാര്യം അറിയിച്ചത‌്. പുനരധിവാസവുമായി ബന്ധപ്പെട്ട് അധികൃതരെ സഹായിക്കുന്നതിനായി ഷാഫി ലത്തീഫി ചെയർമാനും എം പി അബ്ദുൾ ഖാദർ ഹാജി കൺവീനറുമായി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. യോഗം കേരളാ മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി ഹാമിദ‌് ചൊവ്വ ഉദ‌്ഘാടനം ചെയ്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top