20 April Friday

ചെറുവാഞ്ചേരിയില്‍ സിപിഐ എം ബ്രാഞ്ച് ഓഫീസ് വീണ്ടും ആക്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 19, 2017
പാട്യം > ചെറുവാഞ്ചേരിയില്‍ സിപിഐ എം ബ്രാഞ്ച്് ഓഫീസ് ആര്‍എസ്എസ്-ബിജെപിക്കാര്‍ ആക്രമിച്ചു. തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെ ബൈക്കിലും ടിപ്പര്‍ലോറി ഉള്‍പ്പെടെയുള്ള വാഹനങ്ങളിലുമായെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ഓഫീസിലെ ബോര്‍ഡും കൊടികളും റോഡിലേക്ക് വലിച്ചെറിഞ്ഞു. 29ാം തവണയാണ് ഓഫീസ് ആക്രമിക്കുന്നത്്. പട്ടാപ്പകല്‍ പൊലീസിന്റെ കണ്‍മുന്നിലായിരുന്നു അക്രമം. പാട്യം ഗോപാലന്‍ സ്മാരക ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പരിസരത്തെ കൊടിയും നശിപ്പിച്ചു. 
സിപിഐ എം ഓഫീസ് നിര്‍മിക്കുന്നതിന് തറക്കല്ലിട്ട സ്ഥലത്തെ കൊടിയും തോരണങ്ങളും  നശിപ്പിച്ചു. ഒന്നരമണിക്കൂറോളം അക്രമിസംഘം ചെറുവാഞ്ചേരി ടൌണില്‍ അഴിഞ്ഞാടി. സിപിഐ എമ്മിന്റെ മുന്ന് കൊടിമരം പിഴുതെടുത്ത് നശിപ്പിച്ചു. വിജയാഹ്ളാദത്തിന്റെ മറവിലായിരുന്നു അക്രമം.  
സംഭവത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച വൈകിട്ട് നാലിന് ചെറുവാഞ്ചേരിയില്‍ പ്രകടനവും പൊതുയോഗവും നടക്കും. 
പ്രധാന വാർത്തകൾ
Top