24 September Monday

മഴക്കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം

വെബ് ഡെസ്‌ക്‌Updated: Sunday Aug 19, 2018
പയ്യന്നൂർ 
കേരളത്തിലെ മഴക്കെടുതിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന‌് ഓട്ടോ ഡ്രൈവേഴ‌്സ‌് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പയ്യന്നൂരിൽ ആർടിഒ ഓഫീസ‌് അനുവദിക്കണമെന്നും ഇന്ധന വില നിയന്ത്രണം സർക്കാർ ഏറ്റെടുക്കണമെന്നും റോഡ‌് സുരക്ഷാ ഭേദഗതി ബിൽ പിൻവലിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പയ്യന്നൂർ ശ്രീവത്സം ഓഡിറ്റോറിയത്തിലെ പി വി നാരായണൻ നഗറിൽ  സമ്മേളനം റോഡ‌് ട്രാൻസ‌്പോർട്ട‌് ഫെഡറേഷൻ  അഖിലേന്ത്യ സെക്രട്ടറി ടി കെ രാജൻ ഉദ‌്ഘാടനം ചെയ‌്തു. ഓട്ടോ﹣ടാക‌്സി കോ. ഓർഡിനേഷൻ കമ്മിറ്റി ജില്ലാ പ്രസിഡന്റ‌് കെ പി സഹദേവൻ അധ്യക്ഷനായി.  
എം ചന്ദ്രൻ അനുശോചന പ്രമേയവും യു വി രാമചന്ദ്രൻ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി ടി പി ശ്രീധരൻ റിപ്പോർട്ട‌് അവതരിപ്പിച്ചു. സിഐടിയു ജില്ലാ പ്രസിഡന്റ‌്  സി കൃഷ‌്ണൻ എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ടി ഐ മധുസൂദനൻ, ഏരിയാ സെക്രട്ടറി കെ പി മധു, ഇ പി കരുണാകരൻ, കെ രാഘവൻ, വി കെ ബാബുരാജ‌്, കെ കെ കൃഷ‌്ണൻ, എം പി ദാമോദരൻ, കെ രാജൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ പി വി കുഞ്ഞപ്പൻ സ്വാഗതം പറഞ്ഞു. 
ഭാരവാഹികൾ: എം സി ഹരിദാസൻ(പ്രസിഡന്റ‌്), എ വി പ്രകാശൻ, മാണിക്കോത്ത‌് രവീന്ദ്രൻ, കെ സുജിത്ത‌്,  എൻ ജി ഗിരീഷ‌് (വൈസ‌് പ്രസിഡന്റ‌്), യു വി രാമചന്ദ്രൻ (സെക്രട്ടറി), എം ചന്ദ്രൻ, പി വി മഹേന്ദ്രൻ, പി സി ജയചന്ദ്രൻ, എം സുരേന്ദ്രൻ (ജോ. സെക്രട്ടറി), കെ ബഷീർ (ട്രഷറർ).
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top