24 September Monday

വീണ്ടും ഉരുൾപൊട്ടൽ പരമ്പര

വെബ് ഡെസ്‌ക്‌Updated: Friday Aug 17, 2018
ഇരിട്ടി
ചൊവ്വാഴ്ചത്തെ ഉരുൾപൊട്ടൽ പരമ്പരയിൽ മലയോരം വീണ്ടും വിറങ്ങലിച്ചു. സന്ധ്യക്ക് ഏഴോടെ വാണിയപ്പാറ തട്ടിലുണ്ടായ ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടു പോയ 38 കുടുംബങ്ങളെ ഓടിയെത്തിയ നാട്ടുകാർ വാണിയപ്പാറ ഉണ്ണിമിശിഹാ പള്ളി ഹാളിൽ ക്യാമ്പൊരുക്കി മാറ്റി പാർപ്പിച്ചു. 138പേരുണ്ട്. പാറക്കാമലയിൽ ഉരുൾപൊട്ടി എടപ്പുഴ അംബേദ്കർ ആദിവാസി കോളണിയും പരിസര ഗ്രാമങ്ങളും ഭീതിയിലായി. ആദിവാസി കുടുംബങ്ങളടക്കം 89 വീട്ടുകാരെ കരിക്കോട്ടക്കരി സെന്റ് തോമസ് യുപി സ്കൂൾ ക്യാമ്പിലേക്ക് മാറ്റി. 261 പേരുണ്ട്. എംപിമാരായ കെ കെ രാഗേഷ്, പി കെ ശ്രീമതി, സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജൻ എന്നിവർ ക്യാമ്പിലെത്തി. റവന്യൂ ഉദ്യോഗസ്ഥർ സ്വാതന്ത്ര്യ ദിന അവധിയെടുക്കാതെ ക്യാമ്പിന് നേതൃത്വം നൽകി.ജില്ലാ സെഷൻസ് ജഡ്ജുമാർ ടി ഇന്ദിരയുടെ നേതൃത്തത്തിൽ ക്യാമ്പുകൾ സന്ദർശിച്ചു. പേമാരിയിൽ ജനജീവിതം കരിനിഴലിലായി. പരക്കെ ഗതാഗതം മുടങ്ങി. വൈദ്യുതി തടസവും വ്യാപകം.  കുന്നിൻചരിവുകളിലുള്ള നൂറുകണക്കിന് വീടുകളും സ്ഥാപനങ്ങളും. മണ്ണിടിച്ചിൽ ഭീതിയിലാണ്. നടൻ സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ ബിജെപി നേതാക്കളും മേഖല സന്ദർശിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top