19 September Wednesday

വൈദ്യുതിലൈൻ പൊട്ടി വീണ‌് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Friday Aug 17, 2018
കണ്ണൂർ
 കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വൈദ്യുതിലൈൻ  പൊട്ടി വീണ‌്    ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. വ്യാഴാഴ്ച രണ്ടോടെയാണ് സംഭവം. പല ട്രെയിനുകളും സ്റ്റേഷനിൽ പ്രവേശിക്കാതെ പുറത്ത് നിർത്തിയിട്ടു. ഒരു മണിക്കൂർകൊണ്ട് ലൈൻ പൂർവ സ്ഥിതിയിലാക്കി.
പ്രളയത്തെ തുടർന്ന‌്  വിവിധ സ്റ്റേഷനുകളിൽ  ട്രെയിനുകൾ  പിടിച്ചിട്ടെങ്കിലും 
 കോഴിക്കോട്‐ കണ്ണൂർ പാസഞ്ചറും കണ്ണൂർ‐ കോഴിക്കോട് പാസഞ്ചറുമാണ‌് യഥാസമയം സർവീസ് നടത്തിയത്. 
യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഗണിച്ച് കോഴിക്കോടുനിന്ന് കണ്ണൂരിലേക്ക് പാസഞ്ചർ ട്രെയിൻ സ‌്പെഷ്യൽ സർവീസ് നടത്തി. 
മംഗളൂരുവിൽനിന്ന് വ്യാഴാഴ്ച ഉച്ചക്കും വൈകിട്ട് പുറപ്പെടേണ്ട ചെന്നൈ മെയിൽ, തിരുവനന്തപുരം എക്‌സ‌്പ്രസ‌് എന്നിവ മണിക്കൂറുകൾ വൈകിയാണ് സർവീസ് ആരംഭിച്ചത്.
പ്രധാന വാർത്തകൾ
Top