21 September Friday

പൊലീസ‌് സഹകരണ സംഘം 10 ലക്ഷം രൂപ കൈമാറി

വെബ് ഡെസ്‌ക്‌Updated: Friday Sep 14, 2018
കണ്ണൂർ
പ്രളയത്തിൽ പൂർണമായും തകർന്ന രണ്ടു വീടുകൾ നിർമിക്കാനുള്ള തുക പൊലീസ‌് സഹകരണ സംഘം  കൈമാറി. പൊലീസ‌് സഹകരണ സംഘം ഹാളിൽ നടന്ന ചടങ്ങിൽ ജോയിന്റ‌് രജിസ‌്ട്രാർ ഇൻചാർജ‌് എം കെ ദിനേശ‌്ബാബുവിന‌് പത്ത‌് ലക്ഷം രൂപ സംഘം അഡ‌്മിനിസ‌്ട്രേറ്റർ ഇ ദിനേശൻ കൈമാറി. 
നവകേരള നിർമിതിക്കായി സാമ്പത്തികഭദ്രതയുള്ള സർവീസ‌് സഹകരണ സംഘങ്ങളുടെ പൊതുനന്മാഫണ്ട‌് അനുവദിക്കണമെന്ന‌ മുഖ്യമന്ത്രിയുടെ അഭ്യർഥനയെ തുടർന്നാണ‌് ഫണ്ട‌് അനുവദിച്ചത‌്. നേരത്തെ നൽകിയ രണ്ട‌് ലക്ഷം രൂപയ‌്ക്ക‌് പുറമെയാണ‌്  ഇത‌്. കേരള പൊലീസ‌് അസോസിയേഷൻ, ഓഫീസേഴ‌്സ‌് അസോസിയേഷൻ ഭാരവാഹികളായ പി വി രാജേഷ‌്, കെ രാജേ‌ഷ‌്, പി രമേശൻ, ടി പ്രജീഷ‌്, സഹകരണസംഘം യൂണിറ്റ‌്  ഇൻസ‌്പെക്ടർ പ്രേമൻ  കുന്നിരിക്കൽ, എം കെ പ്രസാദ‌് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
പ്രധാന വാർത്തകൾ
Top