20 September Thursday

1000 വളണ്ടിയർമാർ രംഗത്തിറങ്ങും സ്വാതന്ത്ര്യദിനത്തിൽ ദുരിതമേഖലയിലെ സന്നദ്ധസേവനത്തിന് യൂത്ത് ബ്രിഗേഡ്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 14, 2018

 കണ്ണൂർ

അഭൂതപൂർവമായ കാലവർഷക്കെടുതികൾക്കിരയായ ഇരിട്ടി, പേരാവൂർ, ശ്രീകണ്ഠപുരം മേഖലയിൽ സ്വാതന്ത്ര്യദിനത്തിൽ ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് സന്നദ്ധസേവനം നടത്തും. ആയിരം വളണ്ടിയർമാരാണ് സേവന പ്രവർത്തനങ്ങൾക്കിറങ്ങുകയെന്ന് ജില്ലാ സെക്രട്ടറി വി കെ സനോജ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞ മൂന്നു ദിവസമായി ഈ പ്രദേശങ്ങളിൽ അറന്നൂറോളം യൂത്ത് ബ്രിഗേഡ് വളണ്ടിയർമാർ സന്നദ്ധ പ്രവർത്തനം നടത്തുന്നുണ്ട്. 
ഉരുൾപൊട്ടലിനെ തുടർന്ന് വീടുകളിലും പരിസരപ്രദേശങ്ങളിലും അടിഞ്ഞുകൂടിയ ചെളിയും മണ്ണും കരിങ്കൽ ചീളുകളും വലിയ പാറകളും മരങ്ങളും മറ്റും നീക്കം ചെയ്തു വരികയായിരുന്നു വളണ്ടിയർമാർ. വീടുകൾ പൂർവസ്ഥിതിയിലാകാൻ ഇനിയും ഏറെ മനുഷ്യധ്വാനം ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് സ്വാതന്ത്ര്യദിനത്തിൽ വീണ്ടും തുടർപ്രവർത്തനം ഏറ്റെടുക്കുന്നത്.
പ്രധാന വാർത്തകൾ
Top