16 October Tuesday

ലോകകപ്പ് വിളംബരജാഥ നിറങ്ങളുടെ കടലിരമ്പം; കൊടിയേറിയ ആവേശം

വെബ് ഡെസ്‌ക്‌Updated: Thursday Jun 14, 2018

ലോകകപ്പ് ഫുട്ബോളിനെ വരവേറ്റ് കണ്ണൂരിൽ സംഘടിപ്പിച്ച വിളംബര ഘോഷയാത്ര

കണ്ണൂർ
കളിയിഷ്ടത്തിൽ അവരുടെ താൽപര്യങ്ങൾക്ക് വിഭിന്നതകളുണ്ടായിരിക്കാം. പ്രിയപ്പെട്ട ടീമും നായകരും ഗോളിയുമൊക്കെ വ്യത്യസ്തമായിരിക്കാം. എന്നാൽ, ലോകകപ്പിന്റെ ആവേശപ്പൂരം കൊടിയേറ്റാൻ അവർ ഒരേമനസോടെ കാൽപ്പന്തുകളിയുടെ ഹൃദയഭൂമിയിലെത്തി. സോക്കർ മാമാങ്കത്തിൽ മാറ്റുരയ്ക്കുന്ന രാജ്യങ്ങളുടെ ജേഴ്സിയും പതാകയും പാറിപ്പറന്ന പടയിരമ്പംപോലെ ലോകകപ്പ് വിളംബരഘോഷയാത്ര.
കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിൽ, ജില്ലാ ഫുട്ബോൾ അസോസിയേഷൻ, യുവജനക്ഷേമ ബോർഡ് എന്നിവ ചേർന്നാണ് ബുധനാഴ്ച വൈകിട്ട് വിളംബര ഘോഷയാത്ര സംഘടിപ്പിച്ചത്. ജില്ലയിലെ ഫുട്ബോൾ ക്ലബ്ബുകൾ, സ്പോർട്സ് ക്ലബ്ബുകൾ, വിവിധ ഫുട്ബോൾ പരിശീലന അക്കാദമികൾ തുടങ്ങിയവർ  പങ്കാളികളായി.
ടി വി രാജേഷ് എംഎൽഎ ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ കെ വിനീഷ് അധ്യക്ഷനായി. വി പി പവിത്രൻ, മുഹമ്മദലി, കെ വി ഷാജി, വിനോദൻ പൃത്തിയിൽ എന്നിവർ സംസാരിച്ചു. സരിൻ ശശി സ്വാഗതം പറഞ്ഞു. വിളക്കുംതറ മൈതാനിയിൽനിന്നാരംഭിച്ച ഘോഷയാത്ര നഗരം ചുറ്റിയാണ് സമാപിച്ചത്.
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top