14 November Wednesday
ഉദ്‌ഘാടനം 21ന്‌ വൈകിട്ട്‌ 4ന്‌

ശാന്തി സംവാദയാത്രക്ക്‌ കാസർകോട്ട്‌ സംഘാടക സമിതിയായി

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018
 
കാസർകോട്‌
രാജ്യത്ത്‌ വർധിച്ചുവരുന്ന ഫാസിസ്‌റ്റ്‌ പ്രവണതയ്‌ക്കും അസഹിഷ്‌ണുതാ കാലാവസ്ഥയ്‌ക്കുമെതിരെ പുരോഗമന വനിതാ പ്രവർത്തകർ 22ന്‌ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന്‌ അഞ്ച്‌ ശാന്തി സംവാദയാത്രകൾ ആരംഭിക്കും. കാസർകോട്‌, കന്യാകുമാരി, ഗുവാഹത്തി, ഡൽഹി, ജമ്മു എന്നിവിടങ്ങളിൽ നിന്നാരംഭിക്കുന്ന യാത്രകൾക്ക്‌ തീവ്ര ഹിന്ദുത്വശക്തികൾക്കെതിരെ ഉറച്ച ശബ്ദമുയർത്തുന്ന മല്ലിക സാരാഭായ്‌, ശബാന ആസ്‌മി, മറിയം ധാവ്‌ളെ, ശബ്‌നം ഹാഷ്‌മി, ഡോ. അരുണ റോയ്‌, അപർണ സെൻ, ആനി രാജ എന്നിവർ നേതൃത്വം നൽകും.
21ന്‌ വൈകിട്ട്‌ നാലിന്‌ കാസർകോടുനിന്നുള്ള സംവാദയാത്ര ഉദ്‌ഘാടനം ചെയ്യും. കാസർകോട്‌ സർവീസ്‌ സഹകരണ ബാങ്ക്‌ ഹാളിൽ ചേർന്ന സംഘാടകസമിതി രൂപീകരണ യോഗം ജില്ലാപഞ്ചായത്ത്‌ അംഗം ഡോ. വി പി പി മുസ്‌തഫ ഉദ്‌ഘാടനം ചെയ്‌തു. എം സുമതി അധ്യക്ഷയായി. കെ എ മുഹമ്മദ്‌ ഹനീഫ, സത്യൻ, പി ദാമോദരൻ, അമ്പലത്തറ കുഞ്ഞികൃഷ്‌ണൻ, പി പി കെ പൊതുവാൾ, കെ ഭാസ്‌കരൻ, പി വി കുഞ്ഞമ്പു, പി ശിവപ്രസാദ്‌, സുഭാഷ്‌ പാടി, കെ എച്ച്‌ സവാദ്‌ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: പി പി കെ പൊതുവാൾ (ചെയർമാൻ), പി വി കുഞ്ഞമ്പു, കെ ഭാസ്‌കരൻ, പി ദാമോദരൻ, അമ്പലത്തറ കുഞ്ഞികൃഷ്‌ണൻ, അബ്ദുൾഖാദർ ചട്ടഞ്ചാൽ, ബാലകൃഷ്‌ണൻ ചെർക്കള, പി ശിവപ്രസാദ്‌, ബിജു ഉണ്ണിത്താൻ (വൈസ്‌ ചെയർമാൻ), എം സുമതി (കൺവീനർ), പി ജാനകി, കെ ജയകുമാരി, എം ലളിത, സുഭാഷ്‌ പാടി, െക എച്ച്‌ സവാദ്‌ (ജോയിന്റ്‌ കൺവീനർ).
പ്രധാന വാർത്തകൾ
Top