21 September Friday

ഡിവൈഎഫ‌്ഐ സ്വാതന്ത്ര്യസംഗമം കാൽനടജാഥ സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 13, 2018
പെരിങ്ങോം 
ഇന്ത്യ അപകടത്തിൽ, പൊരുതാം നമുക്കൊന്നായ് എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ  15ന് മാത്തിലിൽ സ്വാതന്ത്ര്യസംഗമം സംഘടിപ്പിക്കും. പരിപാടിയുടെ പ്രചാരണാർഥം മേഖലാ കാൽനടജാഥകൾ സംഘടിപ്പിച്ചു. ഓലയമ്പാടി മേഖലാജാഥ കുളിയപ്രത്ത് ജില്ലാ കമ്മിറ്റിയംഗം കെ ബിജി ഉദ്ഘാടനം ചെയ്തു. വി കെ സോമശേഖരൻ അധ്യക്ഷനായി. ജാഥ പെരുവാമ്പയിൽ സമാപിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാലീഡർ എൻ വി സുരേഷ്, മാനേജർ എൻ രഞ്ജിത്ത്, വി പി രജീഷ്, മനേഷ് മോഹൻ, പി കെ അനൂപ്, എം രതീഷ്, വി വി ഗോപിക എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം ബ്ലോക്ക് പ്രസിഡന്റ് പി അജിത്ത് ഉദ്ഘാടനം ചെയ്തു. 
വെള്ളോറ മേഖലാ ജാഥ പെരുമ്പടവിൽ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പി സന്തോഷ് ഉദ്ഘാടനം ചെയ്തു. ടി വി അനീഷ് അധ്യക്ഷനായി. ജാഥാ ലീഡർ പി വി സൂരജ്, മാനേജർ കെ വിജിൻ എന്നിവർ സംസാരിച്ചു. ജാഥ കരിപ്പാലിൽനിന്ന് തുടങ്ങി കാര്യപ്പള്ളി സമാപിച്ചു. സ്വീകരണകേന്ദ്രങ്ങളിൽ  പി വി സൂരജ്, കെ വിജിൻ, സനൽ പി രാജൻ, കെ പ്രമോദ്, സി വി അനിൽ, കെ വി രഞ്ജിത്ത്, കെ ജി സന്തോഷ് എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം നിധീഷ് നാരായണൻ ഉദ്ഘാടനം ചെയ്തു. കക്കറ മേഖലാ ജാഥ കൂത്തമ്പലത്ത് നിധീഷ് നാരായണൻ ഉദ്ഘാടനം ചെയ്തു. ജാഥാലീഡർ എം സനൂപ്, മാനേജർ കെ ശ്രീജിത്ത്, ഇ സി കെ രാജേഷ്  എന്നിവർ സംസാരിച്ചു. ജാഥ പുറവട്ടത്തുനിന്ന് തുടങ്ങി ചേപ്പാത്തോട് സമാപിച്ചു. സമാപന സമ്മേളനം എം അരുൺ ഉദ്ഘാടനം ചെയ്തു.  
പെരിന്തട്ട മേഖലാ ജാഥ തവിടിശേരി സെൻട്രലിൽനിന്ന് തുടങ്ങി ഉദയംകുന്നിൽ സമാപിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാലീഡർ പി നിതിൻ, മാനേജർ  കെ ശ്രീധു, ഇ കെ വിനീഷ്, കെ ദിനേഷ്, സി അനീഷ്  എന്നിവർ സംസാരിച്ചു.  സമാപന സമ്മേളനം പി വി തമ്പാൻ ഉദ്ഘാടനം ചെയ്തു. പാടിയോട്ടുചാൽ സൗത്ത് മേഖലാജാഥ  കടാംകുന്നുനിന്ന് തുടങ്ങി ഉമ്മിണിയാനത്ത് സമാപിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാലീഡർ കെ പി അഭിഷേക്,  മാനേജർ  ടി സൂരജ്,  ഇ രതീഷ്, സി പി റാണാഷ, കെ പി പ്രജിൻ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം നിധീഷ് നാരായണൻ ഉദ്ഘാടനം ചെയ്തു. പി വി ചന്ദ്രൻ, പി അജിൻ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
Top