22 July Sunday
മട്ടന്നൂര്‍ നഗരസഭ

വിജയിച്ച എല്‍ഡിഎഫ് സാരഥികള്‍ക്ക് സ്വീകരണം

വെബ് ഡെസ്‌ക്‌Updated: Sunday Aug 13, 2017

മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച എല്‍ഡിഎഫ് സാരഥികള്‍ക്കുള്ള സ്വീകരണം ആരോഗ്യമന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്യുന്നു.

മട്ടന്നൂര്‍ > നഗരസഭാ കൌണ്‍സിലിലേക്ക് ചരിത്രവിജയം നേടിയ ഇടതുപക്ഷ സാരഥികള്‍ക്ക് ഉജ്വല സ്വീകരണം. ബാന്‍ഡ്, ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ എന്‍ മുകുന്ദന്‍ മാസ്റ്റര്‍ സ്മാരക മന്ദിരത്തില്‍നിന്ന് പ്രകടനമായാണ് എല്‍ഡിഎഫ് നേതാക്കളുടെ നേതൃത്വത്തില്‍ പൊതുസമ്മേളനവേദിയിലേക്ക് ആനയിച്ചത്. സ്വീകരണ സമ്മേളനം ആരോഗ്യമന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു. സി വിജയന്‍ അധ്യക്ഷനായി. പി കെ ശ്രീമതി എംപി, ഇ പി ജയരാജന്‍ എംഎല്‍എ, എം എസ് നിഷാദ്, ഇ പി ആര്‍ വേശാല, ടി സി എച്ച് വിജയന്‍, കെ കെ രാജന്‍, കെ പി രമേശന്‍, പി എ താജുദ്ദീന്‍, പി പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു. എല്‍ഡിഎഫ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി എന്‍ വി ചന്ദ്രബാബു സ്വാഗതം പറഞ്ഞു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top