Top
21
Tuesday, November 2017
About UsE-Paper

കളിമണ്ണില്‍ തബല വിദ്വാനെ തീര്‍ത്ത വിദ്വാന്‍

Sunday Nov 12, 2017
വെബ് ഡെസ്‌ക്‌

കണ്ണൂര്‍> തബല വിദ്വാനാകുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.  എന്നാല്‍ കളിമണ്ണില്‍ തബലവിദ്വാനെ ഉണ്ടാക്കുക എളുപ്പമാണെന്ന് തെളിയിക്കുകയാണ് പ്ളസ്വണ്‍ വിദ്യാര്‍ഥിയായ വി പി മിഥുന്‍ പ്രവൃത്തിപരിചയമേളയില്‍. 'തബല വായിക്കുന്ന വിദ്വാന്‍' ആയിരുന്നു ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ശില്‍പനിര്‍മാണത്തിന് നല്‍കിയ വിഷയം.  രാഗാര്‍ദ്രമായി പാടി തബലയില്‍ താളമിടുന്ന വിദ്വാനെയാണ് മിഥുന്‍ കളിമണ്ണില്‍ തീര്‍ത്തത്. 

ശില്‍പിയായ ജീവന്‍ കുഞ്ഞിമംഗലമാണ് മിഥുന്റെ ഗുരു. കളിമണ്‍ നിര്‍മാണം പരിശീലിക്കാന്‍ തുടങ്ങീട്ട് ഏഴു വര്‍ഷമായി. തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ വിദ്യാര്‍ഥിയായ ഈ മിടുക്കന്‍ പ്രവൃത്തി പരിചയമേളയില്‍ രണ്ടുവര്‍ഷം സംസ്ഥാന തലത്തില്‍ വിജയിച്ചിരുന്നു. നാട്ടില്‍ കീഴാറ്റൂര്‍ വായനശാലക്കുവേണ്ടി ഇ എം എസിന്റെ വെങ്കല പ്രതിമയും മിഥുന്‍ നിര്‍മിച്ച് നല്‍കിയിട്ടുണ്ട്.