21 July Saturday

ബോംബിനുമുകളില്‍ പിക്കപ്പ് വാന്‍ കയറി സ്ഫോടനം: ഡ്രൈവര്‍ക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Oct 12, 2017
പാനൂര്‍ > റോഡരികിലെ കാട്ടിലുണ്ടായ ബോംബിനുമുകളില്‍ പിക്കപ്പ് വാന്‍ കയറിയുണ്ടായ സ്ഫോടനത്തില്‍ ഡ്രൈവര്‍ക്ക് പരിക്ക്. വാന്‍ ഡ്രൈവര്‍ കണ്ണവം മുടപ്പത്തൂരിലെ റിജിന്‍ നിവാസില്‍ രാധാകൃഷ്ണ(42)നാണ് പരിക്കേറ്റത്. ശരീരത്തില്‍ ബോംബിന്റെ ചീളുതെറിച്ചാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം സിപിഐ എം പ്രകടനത്തിനുനേരെ ആര്‍എസ്എസ്സുകാര്‍ ബോംബെറിഞ്ഞ കൈവേലിക്കലിനു സമീപം നാമത്ത്പള്ളി കൊല്ലംപറ്റ ഭഗവതി ക്ഷേത്രത്തിനടുത്ത് ബുധനാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. ആര്‍എസ്എസ്സിന് സ്വാധീനമുള്ള പ്രദേശമാണിത്. മരം കയറ്റാനെത്തിയ പിക്കപ്പ് വാന്‍ റോഡരികിലെ കാടുപടര്‍ന്ന ഭാഗത്തേക്ക് നീങ്ങിയപ്പോഴാണ് ബോംബിനു മുകളില്‍ കയറിയത്. സ്ഫോടനത്തില്‍ വാനിന്റെ വലതുഭാഗത്തെ ടയര്‍ തകര്‍ന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പാനൂര്‍ പൊലീസും ബോംബ് സ്ക്വാഡും ഒരു സ്റ്റീല്‍ ബോംബുകൂടി സമീപത്തുനിന്ന് കണ്ടെടുത്തു. 
പ്രധാന വാർത്തകൾ
Top