21 November Wednesday

വായന മനുഷ്യപ്പറ്റുള്ള ലോകത്തെ സൃഷ്ടിക്കും: കെ ഇ എൻ

സ്വന്തം ലേഖകൻUpdated: Friday Nov 9, 2018

ചിന്ത പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനത്തിൽ കെ ഇ എൻ കുഞ്ഞഹമ്മദ്‌ സംസാരിക്കുന്നു

കണ്ണൂർ
വായന മനുഷ്യപ്പറ്റുള്ള ലോകത്തെ സൃഷ്ടിക്കുമന്ന് കെ ഇ എൻ കുഞ്ഞഹമ്മദ് പറഞ്ഞു. ചിന്ത പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനത്തിൽ ‘വായന സംസ്‌കാരം ജീവിതം’ എന്ന വിഷയത്തെ അധികരിച്ച‌് പ്രഭാഷണം നടത്തുകയായിരുന്നു കെ ഇ എൻ.
വായനയുടെ ലോകം മനുഷ്യർ തമ്മിലുള്ള പാരസ്പര്യം വർധിപ്പിക്കും. അവിടെ ജാതി മത ലിംഗ വിവേചനം ഉണ്ടാകില്ല. നന്മയുള്ള ലോകത്തെ സൃഷ്ടിക്കാൻ എഴുത്തിനും വായനക്കും ഈ കാലത്ത് പ്രത്യേക പ്രാധാന്യമുണ്ടെന്നും കെ ഇ എൻ 
പറഞ്ഞു. 
ലോകത്തെങ്ങും വിശ്വാസങ്ങളും ആചാരങ്ങളുമെല്ലാം നവീനപ്പെട്ടുകൊണ്ടിരിക്കുകയാണ്. മലയാളികളുടെ നവോത്ഥാന പാരമ്പര്യത്തിന് ഇളക്കം തട്ടാതെ മുന്നേറാൻ വായനക്ക് സാധിക്കും. മഹാ ചിന്തകൻ കാൾ മാർക്‌സിന്റെ ജന്മവാർഷികത്തിൽ ഇത്തരം ചിന്തകൾക്ക് ഏറെ പ്രാധാന്യമുണ്ട്. ലോകത്തെ മാറ്റിമറിക്കുന്നതിൽ ഇത്തം ചിന്തകളും ആശയങ്ങളും വഹിച്ച പ്രാധാന്യം പ്രചരിപ്പിക്കുന്നതിനും വായനക്ക് ഏറെ പ്രാധാന്യമുണ്ടെന്നും കെ ഇ എൻ പറഞ്ഞു. 
 പി മനോഹരൻ അധ്യക്ഷനായി. എ വി അജയകുമാർ സ്വാഗതവും ഇ കെ വിജയൻ നന്ദിയും പറഞ്ഞു. കോക്കോടൻ നാരായണന്റെ ചോരപുരണ്ട കുഞ്ഞുടുപ്പ് ഏകപാത്ര നാടകവും അരങ്ങേറി. വെള്ളിയാഴ്ച പകൽ പന്ത്രണ്ടിന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി പ്രഭാഷണം നടത്തും. ഡോ. എച്ച് ഡി സങ്കാലിയയുടെ രാമായണ പഠനങ്ങൾ പ്രകാശനം ചെയ്യും.
 
.
പ്രധാന വാർത്തകൾ
Top