21 November Wednesday

ജില്ലയിൽ ഹരിത പെരുമാറ്റച്ചട്ടം കർശനമാക്കും

വെബ് ഡെസ്‌ക്‌Updated: Friday Nov 9, 2018
കണ്ണൂർ
ജില്ലയിൽ ഹരിത പെരുമാറ്റച്ചട്ടം കർശനമായി നടപ്പാക്കാൻ ജില്ലാ സാനിറ്റേഷൻ സമിതി യോഗം തീരുമാനിച്ചു.  ഇതിനായി താഴേത്തട്ടിൽ പരിശോധനകളും ബോധവൽക്കരണ പ്രവർത്തനവും നടത്തും. തദ്ദേശ  സ്ഥാപനങ്ങളുടെ അനുമതി കൂടാതെ അനധികൃതമായി സ്ഥാപിച്ച പരസ്യ ബോർഡുകൾ, ബാനറുകൾ, ഹോർഡിങ്ങുകൾ, കൊടികൾ എന്നിവ നീക്കം ചെയ്യാനുള്ള ഹൈക്കോടതി ഉത്തരവ് സംബന്ധിച്ച് ജനങ്ങൾക്കിടയിൽ വ്യാപക പ്രചാരണം നൽകുന്നതിനായി പഞ്ചായത്തുതലത്തിൽ യോഗം വിളിച്ചു ചേർക്കും. 
പൊലീസിന്റെ സഹായത്തോടെയുള്ള പരിശോധനകൾ പുനരാരംഭിക്കും. അനധികൃതമായി സ്ഥാപിച്ച പരസ്യ ബോർഡുകൾ, ബാനറുകൾ, ഹോർഡിങ്ങുകൾ, കൊടികൾ എന്നിവ നീക്കാതിരുന്നാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിന്റെ സെക്രട്ടറിയും ഫീൽഡ് സ്റ്റാഫും ഉത്തരവാദിയായിരിക്കുമെന്നാണ് ഹൈക്കോടതി ഉത്തരവിൽ പറയുന്നത്. ഹൈക്കോടതി വിധി നടപ്പാക്കാൻ തദ്ദേശ സ്ഥാപനങ്ങൾ ബാധ്യസ്ഥരാണെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ‌് കെ വി സുമേഷ‌് ചൂണ്ടിക്കാട്ടി. 
യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ‌് പി പി ദിവ്യ, എഡിഎം ഇ മുഹമ്മദ് യൂസഫ്, ഹരിത കേരളം കോ. ഓഡിനേറ്റർ ഇ കെ സോമശേഖരൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രൻ, ശുചിത്വമിഷൻ അസി. കോ. ഓഡിനേറ്റർ അജയകുമാർ, ജില്ലാ ദാരിദ്ര്യലഘൂകരണ വിഭാഗം അസി. പ്രോജക്ട് ഓഫീസർ ഇന്ദിര തുടങ്ങിയവർ പങ്കെടുത്തു.
 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top