20 September Thursday

ചികിത്സാസഹായത്തിനായി കാരുണ്യയാത്ര

വെബ് ഡെസ്‌ക്‌Updated: Thursday Aug 9, 2018
കുഞ്ഞിമം​ഗലം
വണ്ണച്ചാലിൽ  ഇരുവൃക്കയും തകരാറിലായി  ചികിത്സയിൽ  കഴിയുന്ന  കെ വി സുനിതകുമാരിയുടെ ചികിത്സാസഹായ ധനസമാഹരണത്തിന്  കുഞ്ഞിമംഗലം  എട്ടിക്കുളം  റൂട്ടിൽ   ഓടുന്ന  പിഎംസ്  ബസ്  കാരുണ്യയാത്ര നടത്തി. ഏഴിമല  റെയിൽവേ സ്റ്റേഷൻ പരിസരത്ത്  കുഞ്ഞിമംഗലം പഞ്ചായത്ത്  പ്രസിഡന്റ്  എം കുഞ്ഞിരാമൻ  യാത്ര   ഫ്ലാഗ്ഓഫ്‌  ചെയ്തു. ചികിത്സാസഹായകമ്മിറ്റി  ചെയർമാനും വാർഡ് മെമ്പറുമായ  സോയ രവീന്ദ്രൻ അധ്യക്ഷയായി.  ചടങ്ങിൽ  കെ ഹരിദാസൻ സ്വാഗതം പറഞ്ഞു. സിപിഐ എം കുഞ്ഞിമംഗലം  സൗത്ത് ലോക്കൽ  സെക്രട്ടറി  കെ വി വാസു, ഹോപ്പ് മാനേജിങ് ട്രസ്റ്റി കെ എസ് ജയമോഹൻ, താജുദീൻ, പി വി ശ്യാമള, പി വി പ്രകാശൻ, കെ വി സതീഷ്‌കുമാർ, വി വി രമേശൻ, പി വി പവിത്രൻ  തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പ്രധാന വാർത്തകൾ
Top