23 September Sunday

ഫുട്‌ബോള്‍ കേക്കും ജേഴ്‌സിയും; പിറന്നാളിലും ലോകകപ്പ്

വെബ് ഡെസ്‌ക്‌Updated: Friday Jun 8, 2018
ചെറുവത്തൂര്‍ 
പിറന്നാള്‍ ആഘോഷങ്ങളെ കുറിച്ച് ഏറെ കേട്ടിട്ടുണ്ട്. ഇതാ വ്യത്യസ്തമായ ഒരു  പിറന്നാള്‍. നാടാകെ ഫുട്‌ബോള്‍ ലഹരിയിലാകുമ്പോള്‍ പിറന്നാള്‍ ആഘോഷവും അങ്ങനെയാകട്ടെയെന്ന് വെച്ചത് കൊടക്കാട്ടെ സത്യനേശനും അരുണിമയുമാണ്. തങ്ങളുടെ മകന്‍ റയാന്റെ രണ്ടാം പിറന്നാള്‍ ഇവര്‍ ശരിക്കും ഞെട്ടിച്ചു. ഫുട്‌ബോളിന്റെ രുപത്തിലുള്ള കേക്ക് തയ്യാറാക്കിയായിരുന്നു ആഘോഷം. 
അര്‍ജന്റീനിയന്‍ ആരാധകരായ കുടുംബം പുത്തന്‍ വസ്ത്രത്തിന് അര്‍ജന്റീനയുടെ ജേഴ്സി കൂടി തെരഞ്ഞെടുത്തതോടെ പിറന്നാളാഘോഷത്തിന് ലോകകപ്പിന്റെ ആവേശവുമായി. ചെറുവത്തൂരിലെ ഹോട്ടലിലായിരുന്നു പിറന്നാള്‍ ആഘോഷം.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top