Top
20
Tuesday, February 2018
About UsE-Paper

റിസര്‍വ് ബാങ്ക് പണം നല്‍കിയില്ല പയ്യന്നൂര്‍ ട്രഷറിയില്‍ പെന്‍ഷന്‍ വിതരണം മുടങ്ങി

Thursday Jan 5, 2017
വെബ് ഡെസ്‌ക്‌

 പയ്യന്നൂര്‍ > സബ് ട്രഷറിയില്‍ പണമെത്താത്തതിനെ തുടര്‍ന്ന് ബുധനാഴ്ച പെന്‍ഷന്‍ വിതരണം തടസ്സപ്പെട്ടു. നിരവധി പേരാണ് രാവിലെയോടെ പയ്യന്നൂര്‍ സബ് ട്രഷറിയിലെത്തിയത്. “'ഇന്ന് പണമില്ല' എന്ന നോട്ടീസാണ് ട്രഷറിക്കു മുന്നിലുണ്ടായത്. ഇന്ന് ഒരു കോടി ഇരുപത് ലക്ഷം രൂപയാണ് വിതരണത്തിനായി ആവശ്യപ്പെട്ടിരുന്നത്. എസ്ബിടിയില്‍നിന്നാണ് തുക നല്‍കേണ്ടത്. പണത്തിന് ചെന്ന ട്രഷറി ഉദ്യോഗസ്ഥരോട് റിസര്‍വ് ബാങ്കില്‍നിന്ന് പണമെത്തിയില്ലെന്നും നാളെ കിട്ടിയാല്‍ തരാം എന്ന മറുപടിയാണുണ്ടായത്. കെഎസ്എസ്പിയു ട്രഷറിക്കുമുമ്പില്‍ പ്രതിഷേധ സമരം നടത്തി. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നടപടിക്കെതിരെയായിരുന്നു സമരം. പി വിജയന്‍ നമ്പ്യാര്‍, വി പി സുകുമാരന്‍, തമ്പാന്‍, പി വി ലക്ഷ്മണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related News

കൂടുതൽ വാർത്തകൾ »