Top
18
Monday, December 2017
About UsE-Paper

ബിജെപി സര്‍ക്കാരുകള്‍ക്കെതിരെ രാജ്യവ്യാപക പ്രതിഷേധമുയരുന്നു: ഇ പി ജയരാജന്‍

Monday Dec 4, 2017
വെബ് ഡെസ്‌ക്‌
താവം > ജനദ്രോഹ നയങ്ങളുമായി മന്നോട്ടുപോകുന്ന ബിജെപി സര്‍ക്കാരുകള്‍ക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നുതുടങ്ങിയതായി സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍ എംഎല്‍എ പറഞ്ഞു. താവത്ത് സിപിഐ എം പാപ്പിനിശേരി ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
ബിജെപി  നടപ്പാക്കുന്ന കോര്‍പറേറ്റ് നയങ്ങള്‍ കാരണം പൊറുതിമുട്ടിയ കര്‍ഷകരും തൊഴിലാളികളും വിദ്യാര്‍ഥികളും അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രക്ഷോഭത്തിലാണ്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന  ഗുജറാത്തില്‍ അതിന്റെ പ്രതിഫലനമുണ്ടാകുമെന്ന സൂചനയാണ് പുറത്തുവരുന്നത്. 
മോഡിസര്‍ക്കാരിന്റെ നയങ്ങള്‍ രാജ്യത്തുണ്ടാക്കുന്ന പ്രതിസന്ധി മറച്ചുവയ്ക്കാന്‍ ജനങ്ങളെ വര്‍ഗീയമായി വിഭജിച്ച് കലാപത്തിന് വഴിമരുന്നിടുകയാണ് ബിജെപി.  എങ്ങനെയെങ്കിലും ഭരണം പിടിച്ചെടുത്ത് വര്‍ഗീയ ഫാസിസ്റ്റ് ഭരണം നടപ്പാക്കാനാണ് ശ്രമിക്കുന്നത്. അതിനെതിരെ പോരാട്ടം ശക്തിപ്പെടുത്തേണ്ടതുണ്ട്.
ബിജെപി നേതാക്കള്‍ അഴിമതിയില്‍ മുങ്ങിത്താണിരിക്കുകയാണെന്നും ഇ പി പറഞ്ഞു.  

Related News

കൂടുതൽ വാർത്തകൾ »