15 November Thursday

കണ്ണൂർ ‐ എറണാകുളം ഇന്റർസിറ്റി എക്‌സ‌്‌പ്ര‌സ്‌ റദ്ദാക്കുന്നതിനെതിരെ പ്രതിഷേധം ശക്തം

വെബ് ഡെസ്‌ക്‌Updated: Monday Sep 3, 2018
കണ്ണൂർ 
എറണാകുളത്ത് ട്രാക്ക് നവീകരണം നടക്കുന്നതിനാൽ കണ്ണൂർ﹣എറണാകുളം ഇന്റർസിറ്റി എക്‌സ്പ്രസ് പൂർണമായും റദ്ദാക്കുന്നതിനെതിരെ പ്രതിഷേധം ശക്തം.
  എറണാകുളത്തിനും ഇടപ്പള്ളിക്കുമിടയിലാണ് ട്രാക്ക് നവീകരണം . 2,4,8,9,11,15,16,18,22,23,25,29,30, ഒക്ടോബർ 2, 6 തിയതികളിലാണ് ട്രെയിൻ  റദ്ദാക്കിയത്.  16305 എറണാകുളം﹣കണ്ണൂർ ഇന്റർസിറ്റിയും 16306 കണ്ണൂർ﹣ എറണാകുളം ഇന്റർസിറ്റിയുമാണ്   റദ്ദാക്കിയത്. രാവിലെ 6.45ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് പകൽ 12ന് കണ്ണൂരിലും 2.20ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് രാത്രി ഒമ്പതിന് എറണാകുളത്തും എത്തുന്ന ട്രെയിനാണിത്.  തൃശൂർ വരെയെങ്കിലും സർവീസ് നടത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ഈ ട്രെയിനുകൾക്ക് പുറമെ കോട്ടയം നിലമ്പൂർ, തൃശൂർ ഗുരുവായൂർ പാസഞ്ചറുമാണ് പൂർണമായും റദ്ദാക്കിയത്. മറ്റ് നിരവധി ട്രെയിനുകൾ സമയം ക്രമീകരിച്ച് സർവീസ് നടത്തുന്നുണ്ട്.
 കണ്ണൂർ ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് രാവിലെ 9.30ന്റെ ഏറനാട് എക്‌സ‌്പ്ര‌സ‌് കഴിഞ്ഞാൽ പിന്നെ  ഇന്റർസിറ്റിയാണ്  യാത്രക്കാരുടെ ആശ്രയം . ഇത‌് റദ്ദാക്കിയാൽ വൈകുന്നേരം അഞ്ചിനുള്ള തിരുവനന്തപുരം എക്‌സ‌്പ്ര‌സ‌് വരെ യാത്രക്കാർ കാത്ത്   നിൽക്കേണ്ടി വരും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top