Top
24
Wednesday, January 2018
About UsE-Paper

ആര്‍എസ്എസ് അക്രമം അയ്യല്ലൂരില്‍ പ്രതിഷേധമിരമ്പി

Wednesday Jan 3, 2018
വെബ് ഡെസ്‌ക്‌
മട്ടന്നൂര്‍ > ആര്‍എസ്എസ് അക്രമത്തിനെതിരെ അയ്യല്ലൂരില്‍ പ്രതിഷേധമിരമ്പി. ക്രിസ്മസ് ദിനത്തില്‍ രാത്രി ഗവ. ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ കെ ടി സുധീറിനെയും സിപിഐ എം അനുഭാവി കെ ശ്രീജിത്തിനെയും വെട്ടിപ്പിളര്‍ന്ന് കൊല്ലാക്കൊല ചെയ്തതില്‍ പ്രതിഷേധിച്ച്  ആര്‍എസ്എസ് കൊലക്കത്തി താഴെ വയ്ക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി സിപിഐ എം അയ്യല്ലൂരില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയില്‍ നാടൊന്നാകെ പങ്കാളികളായി. ശിവപുരം, എടവേലി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് സ്ത്രീകളും കുട്ടികളുമടക്കം ബഹുജനങ്ങള്‍ അണിനിരന്ന പ്രകടനം അയ്യല്ലൂരില്‍ സംഗമിച്ചു. 
തുടര്‍ന്ന് ചേര്‍ന്ന പ്രതിഷേധ കൂട്ടായ്മ സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ഏരിയാകമ്മിറ്റിയംഗം കെ ഭാസ്കരന്‍ അധ്യക്ഷനായി. സംസ്ഥാന കണ്‍ട്രോള്‍ കമീഷന്‍ ചെയര്‍മാന്‍ ടി കൃഷ്ണന്‍, ജില്ലാകമ്മിറ്റിയംഗങ്ങളായ പി പുരുഷോത്തമന്‍, എന്‍ വി ചന്ദ്രബാബു എന്നിവര്‍ സംസാരിച്ചു. ഇ ജയപ്രകാശ് സ്വാഗതം പറഞ്ഞു.